പുഴ.കോം > പുഴ മാഗസിന്‍ > ചോദിക്കുക > കൃതി

അഭിമന്യുവിനോട്‌ ചോദിക്കാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
അഭിമന്യു

ചോദ്യോത്തരപംക്‌തി

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

1. മിനി, ലണ്ടൻ

ചോദ്യംഃ എന്താണ്‌ കേരളീയനും ഭാരതീയനും തമ്മിലുളള വ്യത്യാസം?

ഉത്തരംഃ ഭാരതീയൻ എവിടെയുംപോയി കേരളീയൻ എന്നു പറയാറില്ല. പക്ഷെ കൈയ്യിലിരിപ്പുകൊണ്ട്‌ കേരളീയൻ എപ്പോഴും ഭാരതീയനാണെന്ന്‌ പറയാറുണ്ട്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

2. സൂരജ്‌ കിരൺ, അമ്പലമുകൾ.

ചോദ്യംഃ കേരളമെന്താ ഇങ്ങിനെയാകുന്നത്‌ അഭിമന്യൂ?

ഉത്തരംഃ ഞാനും സൂരജുമൊക്കെ ഇങ്ങിനെയല്ലേ, പിന്നെ കേരളം എങ്ങനെയാകണം?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

3. രാമകൃഷ്‌ണൻ, തിരുവനന്തപുരം.

ചോദ്യംഃ സർക്കാർ ജീവനക്കാരുടെ സമരം വിജയകരമായിരുന്നു അല്ലേ?

ഉത്തരംഃ രാമകൃഷ്‌ണൻ സർക്കാർ ജീവനക്കാരനാണെന്ന്‌ മനസ്സിലായി... ഈ വിഷമം കുറച്ചുനാൾ ഉണ്ടാകും. ഒരു മാസത്തെ ശമ്പളം പൊഹപോലെയായി അല്ലേ?

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

4. സി.ജി. രാജ്‌, അബുദാബി.

ചോദ്യംഃ ആരാണ്‌ കേരളരാഷ്‌ട്രീയത്തിലെ നമ്പർ വൺ യൂദാസ്‌?

ഉത്തരംഃ കൂടെ നില്‌ക്കുന്നവരെ ഒറ്റിക്കൊടുക്കുകയും വെട്ടിനിരത്തുകയും ചെയ്യുന്ന യൂദാസ്‌മാർ ഒരുപാടുണ്ട്‌ കേരള രാഷ്‌ട്രീയത്തിൽ, എങ്കിലും തന്നെത്തന്നെ ഒറ്റിക്കൊടുക്കുന്ന ഒരേയൊരു നേതാവ്‌ പാവം എ.കെ.ആന്റണിയാണ്‌.

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

5. ദിപു.കെ. നായർ, സൗദി അറേബ്യ.

ചോദ്യംഃ മലയാള ചലച്ചിത്രവേദിയുടെ ഇപ്പോഴത്തെ സ്ഥിതി എന്താ?

ഉത്തരംഃ ഷക്കീല അന്ത്യശ്വാസം വലിച്ചുതുടങ്ങി....

* * * * * * * * * * * * * * * * * * * * * * * * * * * * * * * *

അഭിമന്യു

വായനക്കാർക്ക്‌ അഭിമന്യുവിനോട്‌ എന്തും ചോദിക്കാം. അഭിമന്യു ചക്രവ്യൂഹത്തിലെ അടവുകൾ പഠിച്ചവനാണ്‌ എന്നോർക്കുക. അഭിമന്യുവിനെ ഉത്തരം കിട്ടാതെ അടിയറവു പറയിക്കുന്ന ചോദ്യത്തിന്‌ 250 രൂപാ വിലയുളള പുസ്‌തകങ്ങൾ സമ്മാനമായി നൽകുന്നതാണ്‌. ഇ-മെയിലിൽ ചോദ്യങ്ങൾ ഇംഗ്ലീഷിലും അയക്കാവുന്നതാണ്‌. അത്‌ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നതാണ്‌.


E-Mail: abhimanyu@puzha.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.