പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

ക്ലിയോപാട്ര മലയാളിപ്പെണ്ണാണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേലായുധൻ പണിക്കശ്ശേരി

പുസ്തകപരിചയം

മൺമറഞ്ഞിട്ട്‌ ഇരുപതുനൂറ്റാണ്ടുകൾ കഴിഞ്ഞുവെങ്കിലും ഇന്നും പുരുഷഭാവനയിലുളള ഏറ്റവും സുന്ദരവും ആദർശപൂർണ്ണവുമായ സ്‌ത്രീരൂപം ക്ലിയോപാട്രയുടെതാണ്‌. നൈൽ നദീതടത്തിലെ ഈജിപ്‌ഷ്യൻ സാമ്രാജ്യത്തിന്റെ ചക്രവർത്തിനിയായിത്തീർന്ന ക്ലിയോപാട്രയെപ്പോലെ, പുരുഷന്റെ കാമദാഹം വളർത്തിയ മറ്റൊരു സ്‌ത്രീയും ഭൂമുഖത്തുണ്ടാവാനിടയില്ല. മുപ്പത്തിയൊമ്പതു വയസ്സുവരെ മാത്രം ജീവിച്ച ഈ വിശ്വസുന്ദരി ഹ്രസ്വമായ തന്റെ ജീവിതകാലത്ത്‌ വിഖ്യാത ഭരണകർത്താക്കളായി അക്കാലത്തറിയപ്പെട്ട ജൂലിയസ്‌ സീസറുടെയും മാർക്ക്‌ ആന്റണിയുടെയും ഹൃദയറാണിയായും വാഴിക്കപ്പെട്ടിരുന്നു. ചരിത്രത്തിലും വിശ്വസാഹിത്യത്തിലും ഇടംനേടിയ ഈ സുന്ദരി ഒരു കേരളീയ വനിതയായിരുന്നുവത്രെ...! ചരിത്രത്തിന്റെ പിൻബലത്തിൽ വ്യത്യസ്‌തമായ ഒരന്വേഷണം. കേരളവും ഈജിപ്‌റ്റും തമ്മിലുളള പ്രാചീനബന്ധത്തിന്റെ വേരുകൾ തേടുന്നു ഈ ചരിത്രകൃതി.

ക്ലിയോപാട്ര മലയാളിപ്പെണ്ണാണ്‌, വേലായുധൻ പണിക്കശ്ശേരി, വില - 40 രൂപ, കറന്റ്‌ ബുക്‌സ്‌

വേലായുധൻ പണിക്കശ്ശേരി




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.