പുഴ.കോം > പുഴ മാഗസിന്‍ > പുസ്തകനിരൂപണം > കൃതി

അരങ്ങിന്റെ പൊരുൾ തേടിഃ കഥകളിയും കൂടിയാട്ടവും ഇതര രംഗകലകളും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

പുസ്‌തകപരിചയം

അരനൂറ്റാണ്ടുകാലത്തെ കലാസപര്യയ്‌ക്കിടയിൽ അരങ്ങിലും അതിന്റെ മുന്നിലും പിന്നിലുമായി അറിഞ്ഞതും അനുഭവിച്ചതും കണ്ടതും കേട്ടതുമായ തിരിച്ചറിവുകൾ പ്രശസ്‌ത കൂടിയാട്ട കലാകാരനായ വേണു ജി. ഭാവിതലമുറയ്‌ക്കായി പങ്കുവയ്‌ക്കുകയാണിവിടെ. പാരമ്പര്യമായി സംരക്ഷിക്കപ്പെടുന്ന രംഗകലകളിലും പലതും നാമാവശേഷമാവുകയോ മൂല്യശോഷണം സംഭവിക്കുകയോ ചെയ്‌തിരിക്കുന്ന ഈ കാലത്ത്‌ ഇവയുടെ പുനരുജ്ജീവനത്തിന്‌ നടത്തിയിട്ടുളള പരിശ്രമങ്ങളും അതിൽ സംഭവിച്ച പാളിച്ചകളും ഇതിൽ സൂക്ഷ്‌മവിശകലനത്തിന്‌ വിധേയമാക്കുന്നു. കേരളീയ രംഗകലകൾക്ക്‌ ഇതര സംസ്‌കാരങ്ങളിലെ കലാരൂപങ്ങളിൽ കണ്ടെത്തുവാൻ കഴിഞ്ഞ സമാനതകളെ തിരിച്ചറിയാനും യത്‌നിക്കുന്നു.

ഓർമ്മകളിൽ ചില നാടൻകലകൾ, കഥകളിയുടെ ലോകത്തിലേക്ക്‌, മലയാളഭാഷയിലെ പ്രഥമ നാട്യശാസ്‌ത്രം, നാട്യമുദ്രകൾക്ക്‌ ഒരു ആലേഖനസമ്പ്രദായം, പാവകളാടുന്ന നാടകലോകം, നാടകക്കളരിയിലൂടെ, മുഖാവരണ പാരമ്പര്യങ്ങളിലൂടെ, മോഹിനിയാട്ടം ശില്‌പശാലകളിലൂടെ, നോഹ്‌നാടകം-കൂടിയാട്ടത്തിന്റെ ജാപ്പനീസ്‌ പ്രതിരൂപം, കബുകിയും കഥകളിയും തുടങ്ങിയ അദ്ധ്യായങ്ങൾ.

അരങ്ങിന്റെ പൊരുൾ തേടിഃ കഥകളിയും കൂടിയാട്ടവും ഇതര രംഗകലകളും, വേണു ജി., വില - 150.00, കറന്റ്‌ ബുക്‌സ്‌

പുഴ ഡോട്ട്‌ കോം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.