പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

താരാട്ടുപാട്ടുമായി ഗായത്രി വീണ്ടും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

മുല്ലയിലെ ‘കണ്ണിൻവാതിൽ ചാരാതെ...’ എന്ന താരാട്ടുപാട്ടിലൂടെ യുവഗായിക ഗായത്രി വീണ്ടും ശ്രദ്ധാകേന്ദ്രമാകുന്നു. ഭാവാർദ്രതയോടെയുളള ആലാപനമാണ്‌ ഈ ഗാനത്തെ പോപ്പുലറാക്കിയ പ്രധാനഘടകം. ദേവാനന്ദിന്റെ ശബ്‌ദത്തിലും ഈ പാട്ട്‌ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. സംഗീതസംവിധായകൻ വിദ്യാസാഗറിന്റെ ശിക്ഷണത്തിൽ അധികമൊന്നും പാടിയിട്ടില്ലാത്ത ഗായത്രിയുടെ കരിയറിൽ നിർണായകമാകുകയാണ്‌ ഈ ഗാനം.

‘മകൾക്ക്‌’ എന്ന സിനിമയിലെ ‘ചാഞ്ചാടിയാടിയുറങ്ങുനീ...’ എന്നു തുടങ്ങുന്ന ഗാനത്തിനുശേഷം മറ്റൊരു താരാട്ടുപാട്ടുകൂടി ഹിറ്റായതിന്റെ ത്രില്ലിലാണ്‌ ഗായത്രി. പിന്നണിഗാനരംഗത്ത്‌ തിരക്കേറുമ്പോഴും ഹിന്ദുസ്ഥാനി കച്ചേരിയും ഗസലുകളുമൊന്നും ഈ ഗായിക ഒഴിവാക്കുന്നില്ല. ‘അരയന്നങ്ങളുടെ വീട്ടി’ലൂടെ രവീന്ദ്രൻ പിന്നണിഗായികയായി അവതരിപ്പിച്ച ഗായത്രി ‘സസ്‌നേഹം സുമിത്ര’യിലെ ‘എന്തേ നീ കണ്ണാ...’ എന്ന പാട്ട്‌ അതിമനോഹരമായി ആലപിച്ച്‌ സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കി.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.