തിരഞ്ഞെടുത്ത അമ്മ റോളുകളിലൂടെ വീണ്ടും തരംഗം സൃഷ്ടിച്ച നദിയാമൊയ്തുവിന് വീണ്ടും നായികയാകാൻ മോഹം. സൂപ്പർതാരങ്ങളായ രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ജോഡിയാകാനാണ് നദിയ താൽപര്യം പ്രകടിപ്പിക്കുന്നതത്രേ. മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം നിരവധി ചിത്രങ്ങളിൽ നായികയായി പ്രത്യക്ഷപ്പെട്ടിട്ടുളള സുന്ദരിക്ക് വിക്രമിന്റെ നായികയാകാനുളള മോഹവുമുണ്ട്.
അമേരിക്കയിൽ നിന്ന് മുംബൈയിലേക്ക് കുടുംബസമേതം താമസംമാറ്റിയ നദിയ സിനിമയിൽ സജീവമാകാനുളള ഒരുക്കവും നടത്തുന്നുണ്ട്. ഫാസിൽ നദിയയെ നായികയാക്കി ഒരു പ്രോജക്ട് പ്ലാൻ ചെയ്തിരുന്നു. ശക്തി ചിദംബരം സംവിധാനം ചെയ്ത ‘ശണ്ട’ എന്ന തമിഴ് ചിത്രം മുൻകാല നായിക പൂർത്തിയാക്കിക്കഴിഞ്ഞു. അഴകമ്മ എന്ന കേന്ദ്ര കഥാപാത്രത്തെയാണ് നദിയ ഈ ചിത്രത്തിൽ ഉൾക്കൊണ്ടിരിക്കുന്നത്.