രാജീവ്നാഥ് മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പകൽനക്ഷത്രങ്ങളിൽ കൽപനക്ക് ശ്രദ്ധേയവേഷം മോഹൽലാൽ സംവിധായകന്റെ റോളിൽ പ്രത്യക്ഷപ്പെടുന്ന ഈ ഓഫ്ബീറ്റ് സിനിമയിൽ മുൻനിര ഹാസ്യതാരമായ കൽപനക്ക് പക്ഷേ സീരിയസ് റോളാണ്. ആത്മഹത്യ ചെയ്യുന്ന ഒരു എഴുത്തുകാരന്റെ ഭാര്യാവേഷം അഭിനേത്രി എന്ന നിലക്ക് കൽപനക്ക് നേട്ടമാകും.
മോഹൻലാൽ ചിത്രത്തിൽ കൽപന ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും ഏറെ നാളുകൾക്കു ശേഷമാണ്. മിസ്റ്റർ ബ്രഹ്മചാരി, വിസ്മയത്തുമ്പത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ ഇവരൊന്നിച്ചെങ്കിലും കോമഡി കഥാപാത്രമായിരുന്നു അവയിലെല്ലാം. പകൽനക്ഷത്രങ്ങളിൽ ലാലുമൊന്നിച്ചുളള കോമ്പിനേഷൻ സീനുകളിൽ ഗൗരവക്കാരിയായ കൽപനയെ കാണുന്നത് പ്രേക്ഷകർക്ക് പുതുമയായിരിക്കും.