‘ഹെയ്ലേസ’യിൽ തലമുതിർന്ന താരം സുരേഷ്ഗോപിയുടെ നായികയായി മികച്ച പ്രകടനം കാഴ്ചവെച്ച് വിവാദങ്ങൾ തീർത്ത പുകമറയിൽ നിന്ന് രക്ഷപ്പെടാനുളള നീക്കത്തിലാണ് ടീനേജ് സുന്ദരി മുക്ത. സുരേഷിന്റെ നായികയായതിനാൽ മേക്കപ്പിലൂടെ പക്വത കൈവരിച്ചാണ് ‘ഹേയ്ലേസ’ യിൽ മുക്ത പ്രത്യക്ഷപ്പെട്ടത്. കോട്ടൺ സാരിയുടുത്ത് ഷെയർസൈറ്റലിൽ മാറ്റം വരുത്തി മുക്ത എത്തുന്നത് പ്രേക്ഷകർക്കും കൗതുകംപകരും. പ്രശ്നങ്ങളെ ധീരമായി നേരിടുന്ന ശാലിനി അയ്യർ എന്ന നായികാകഥാപാത്രത്തെയാണ് സംവിധായകൻ താഹ മുക്തക്ക് നൽകിയിരിക്കുന്നത്. സുരേഷ്ഗോപിക്കൊപ്പം തുല്യ പ്രാധാന്യമുണ്ട് നായികക്കും.
മുക്തക്കെതിരായ പിതാവിന്റെ പത്രസമ്മേളനം തമിഴകത്തും ടീനേജ് സുന്ദരിയുടെ ഡിമാന്റ് ഇടിയാൻ കാരണമായിട്ടുണ്ട്. ‘താമരഭരണി’യിൽ ഹിറ്റ്ഗാനരംഗത്ത് ആടിത്തിളങ്ങിയ മുക്തക്ക് അവിടെ കാര്യമായ അവസരങ്ങളില്ല.