പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മണിരത്‌നം ചിത്രത്തിൽ നായകൻ വിക്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

സിനിമ

മണിരത്‌നത്തിന്റെ പുതിയ തമിഴ്‌ ചിത്രത്തിൽ വിക്രം നായകനാകുന്നു. മണിക്കൊപ്പം ആദ്യമായാണ്‌ വിക്രം സഹകരിക്കുന്നത്‌. തമിഴകത്തെ യുവനായകർ മണിരത്‌നത്തിന്റെ നായകനാകാൻ ആഗ്രഹിച്ചു കഴിയുമ്പോഴാണ്‌ ദേശീയ അവാർഡിന്റെ തിളക്കമുളള വിക്രമിനെ തേടി ഓഫർ എത്തിയിട്ടുളളത്‌.

ചണ്ടക്കോഴിക്കുശേഷം ലിംഗുസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ്‌ വിക്രം ഉടൻ അഭിനയിക്കുന്നത്‌. ‘ഭീമ’ എന്ന ടൈറ്റിൽ വേഷം അഭിനയപ്രധാനമാണ്‌. ഭാവത്തിലും രൂപത്തിലും പുരാണത്തിലെ ഭീമനുമായി സാദൃശ്യമുളള വേഷം ഏറെ ചർച്ച ചെയ്യപ്പെട്ടേക്കും. കഥാപാത്രത്തിന്റെ വിജയത്തിനുവേണ്ടി വിക്രം വണ്ണം കൂട്ടാനുളള ശ്രമത്തിലാണ്‌. ഈ ചിത്രത്തിലെ നായികയെ തീരുമാനിച്ചിട്ടില്ല. ചാന്തുപൊട്ടിന്റെ തമിഴ്‌ റീമേക്ക്‌ മാറ്റിവെച്ചാണ്‌ വിക്രം ലിംഗു സ്വാമിക്ക്‌ പച്ചക്കൊടി കാട്ടിയത്‌. ‘ഭീമ റഫ്‌ ആന്റ്‌ ടഫ്‌’ എന്നായിരുന്നു ആദ്യം പേരിട്ടത്‌. പിന്നീട്‌ ‘ഭീമ’ എന്നു മാത്രം മതിയെന്ന്‌ തീരുമാനിക്കുകയായിരുന്നു.

ബോളിവുഡിലെ വൻകിട സംവിധായകർ വിക്രമിനെ തങ്ങളുടെ ചിത്രങ്ങളിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌. ഹിന്ദി ചിത്രങ്ങളിൽ കൂടുതൽ ദിവസം സഹകരിക്കേണ്ടതുകൊണ്ട്‌ രാംഗോപാൽ വർമ്മ, വിധുവിനോദ്‌ ചോപ്ര എന്നിവരുടെ ചിത്രങ്ങൾ വിക്രം സ്‌നേഹപൂർവ്വം നിരസിച്ചു കഴിഞ്ഞു.

കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിൽ സെലക്‌ടീവായ ഈ അനുഗൃഹീത താരം അന്താരാഷ്‌ട്ര തലത്തിൽ ശ്രദ്ധേയമായേക്കാവുന്ന ഒരു മലയാള ചിത്രത്തിൽ ഈ വർഷം അഭിനയിച്ചേക്കും. ആർട്ട്‌ സിനിമയുടെ സംവിധായകരെ ഈ ആവശ്യവുമായി വിക്രം സമീപിച്ചതായി വാർത്തകളുണ്ട്‌.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.