ലാൽജോസ് സിനിമയിൽ ഇന്ദ്രജിത്തിനു വീണ്ടും ശ്രദ്ധേയ വേഷം. ശ്രീനിവാസൻ കേന്ദ്രകഥാപാത്രമാവുന്ന ‘അറബിക്കഥ’യിൽ നായകതുല്യമായ റോളാണ്. സംവൃത സുനിലാണ് ഇന്ദ്രന്റെ നായിക. ചൈനീസ് നടി ചാംഗ് ഷൂമിനാണ് പ്രധാന നായിക. ഇവരെകൂടാതെ ജഗതി ശ്രീകുമാർ, സലീംകുമാർ, മുരളീകൃഷ്ണൻ എന്നിവരും പ്രധാന താരങ്ങളാണ്. ലാൽ ജോസ് തനിക്കു നൽകിയ എല്ലാ കഥാപാത്രങ്ങളും - മീശമാധവനിലെ ‘ഈപ്പൻ പാപ്പച്ചി’ ചാന്തുപൊട്ടിലെ മുക്കുവവേഷം, ക്ലാസ്മേറ്റ്സിലെ ‘പൂവാലൻ’ അച്ഛനുറങ്ങാത്ത വീട്ടിലെ ‘പോലീസ് ഓഫീസർ’- വളരെ മികവുറ്റതാക്കാൻ ഇന്ദ്രജിത്തിന് സാധിച്ചിട്ടുണ്ട്. വില്ലനും, നർമ്മവും, ഗൗരവവും തനിക്കു വഴങ്ങുമെന്ന് ഇന്ദ്രൻ തെളിയിച്ചുകഴിഞ്ഞു.