തമിഴകത്തെ മുൻനിര താരം തമന്ന മലയാളത്തിലെത്തുന്നു. മമ്മൂട്ടിയുടെ പുതിയ പ്രോജക്ടുകളിലൊന്നിലേക്കാണ് തമന്ന ഡേറ്റ് നൽകുന്നത്. തമിഴിൽ കമ്മിറ്റ് ചെയ്ത നാലു ചിത്രങ്ങളുടെ ഡേറ്റുമായി ക്ലാഷ് ഉണ്ടായില്ലെങ്കിൽ തമന്നയുടെ മലയാള പ്രവേശത്തിന് തടസമുണ്ടാകില്ല.
തമിഴിൽ യുവനായകൻമാരുടെ ജോഡിയായി തിളങ്ങിയ തമന്ന മലയാളത്തിൽ തലമുതിർന്ന സൂപ്പർതാരത്തിന്റെ നായികയായി തുടക്കമിടുന്നത് വലിയ പ്രതീക്ഷകളോടെയാണ്. പക്ഷേ മമ്മൂട്ടിയുടെ ജോഡിയായി ‘മായാബസാറിൽ’ തുടക്കമിട്ട ടീനേജ് സുന്ദരി ഷീലക്ക് വേണ്ടത്ര തിളങ്ങാനായില്ല.