മുഴുനീള കോമഡി ചിത്രത്തിന്റെ ഭാഗമായി ഇമേജ് ബ്രേക്ക് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് കുഞ്ചാക്കോ ബോബൻ. വി. കെ. പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഗുൽമാലി’ലെ രവിവർമ്മ എന്ന കഥാപാത്രം തന്റെ കരിയറിൽ വേറിട്ടു നിൽക്കുന്നുവെന്ന് താരം പറയുന്നു. ജയസൂര്യ തുല്യപ്രാധാന്യമുള്ള റോളിൽ പ്രത്യക്ഷപ്പെടുന്നു. ചോക്ലേറ്റ് ഹീറോയായി ടൈപ്പ് ചെയ്യപ്പെട്ട കുഞ്ചാക്കോ ബോബൻ അൽപകാലം സിനിമയിൽ നിന്നു വിട്ടുനിന്ന് ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.
‘ലോലിപ്പോപ്പിൽ’ൽ പക്വതയാർന്ന ഡോക്ടർവേഷം ചെയ്ത് രണ്ടാംവരവ് നടത്തിയ കുഞ്ചാക്കോ ‘ഗുൽമാൽ’ മാത്രമേ ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ളൂ.