പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

റഹ്‌മാന്റെ ‘മുസാഫിറി’ലൂടെ ശോഭന തിരിച്ചെത്തുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

റഹ്‌മാൻ-മംമ്‌ത മോഹൻദാസ്‌ ടീമിന്റെ ‘മുസാഫിറി’ലൂടെ മലയാളത്തിൽ തിരിച്ചെത്തുകയാണ്‌ അനുഗൃഹീതതാരം ശോഭന. വിവാദക്കുരുക്കിൽപ്പെട്ടശേഷം താരം ആദ്യമായി മലയാളിപ്രേക്ഷകർക്കു മുന്നിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്‌. ശോഭനയുടെ ആദ്യകാല ചിത്രങ്ങളിൽ സ്ഥിരം നായകനായിരുന്നു റഹ്‌മാൻ.

പൂർണമായും വിദേശരാജ്യങ്ങളിൽ ഷൂട്ട്‌ ചെയ്യുന്ന ആക്‌ഷൻ-മ്യൂസിക്‌ ത്രില്ലറായ ‘മുസാഫിറി’ൽ ബാല, കൊച്ചിൻ ഹനീഫ, പി. ശ്രീകുമാർ, മാമുക്കോയ എന്നിവരും മുഖ്യവേഷത്തിലുണ്ട്‌. ബാബു ജനാർദ്ദനൻ തിരക്കഥ രചിക്കുന്നു. ഔസേപ്പച്ചൻ ഈണം പകർന്ന ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്‌.

‘മാമ്പഴക്കാല’ത്തിൽ മോഹൻലാലിന്റെ നായികയായി പ്രത്യക്ഷപ്പെട്ടതിനുശേഷം നിരവധി ഓഫറുകൾ മലയാളത്തിൽ നിന്നെത്തിയെങ്കിലും ശോഭന അവയൊക്കെ തളളിക്കളയുകയായിരുന്നു. അവസാനസിനിമം കാലുമാറുമോ എന്ന ആശങ്ക ‘മുസാഫിറി’ന്റെ അണിയറ ശിൽപികൾക്കുമുണ്ട്‌.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.