‘മിന്നാമിന്നിക്കൂട്ടം’ ‘വൺവേ ടിക്കറ്റ്’ എന്നീ ചിത്രങ്ങളുടെ റിലീസിംഗോടെ മുൻനിരയിലേക്ക് ഉയരുമെന്ന പ്രതീക്ഷയിലാണ് യുവനായിക രാധിക. ശ്രദ്ധിക്കപ്പെടാവുന്ന കഥാപാത്രങ്ങളെയാണ് ഇരുചിത്രങ്ങളിലും നായിക പ്രതിനിധീകരിക്കുന്നത്.
കമലിന്റെ മിന്നാമിന്നിക്കൂട്ടത്തിൽ ഐ.ടി. പ്രൊഫഷണൽ കല്യാണിയായി രാധിക എത്തുന്നു. യുവനിരയിലെ അനിഷേധ്യതാരങ്ങളായ മീരാ ജാസ്മിൻ, റോമ, സംവൃത സുനിൽ, നരേൻ, ജയസൂര്യ, ഇന്ദ്രജിത് എന്നിവരാണ് രാധികക്കൊപ്പം ഈ ചിത്രത്തിലെ പ്രധാന താരങ്ങൾ. ബ്രേക്ക് നൽകിയ ക്ലാസ്മേറ്റ്സിലെ ജോഡി നരേൻ ഈ ചിത്രത്തിലുണ്ടെങ്കിലും രാധികയുടേയല്ല, മീരാ ജാസ്മിന്റെ കാമുകന്റെ വേഷമാണ് യുവസുന്ദരന്.
ബിപിൻ പ്രഭാകർ-പൃഥ്വിരാജ് ചിത്രം വൺവേ ടിക്കറ്റിൽ രാധിക ഉപനായികാ റോളിൽ പ്രത്യക്ഷപ്പെടുന്നു. ഭാമയാണ് ഈ ചിത്രത്തിലെ പ്രധാന നായിക.