പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

സിദ്ധിഖിന്റെ ദിലീപ്‌ ചിത്രം തുടങ്ങുന്നു

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

നീണ്ട ഇടവേളക്കുശേഷം സംവിധായകൻ സിദ്ദിഖ്‌ മലയാളത്തിലൊരു സിനിമ തുടങ്ങുന്നു. ഉടൻ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന പ്രോജക്ടിൽ ജനപ്രിയതാരം ദിലീപാണ്‌ നായകൻ. ഇരുവരും ആദ്യമായി ഒന്നിക്കുന്നു എന്ന നിലയിൽ ഈ സിനിമ ഏറെ ചർച്ച ചെയ്യപ്പെടും. ജോണി സാഗരിക നിർമ്മിക്കുന്ന ചിത്രത്തിൽ ദിലീപിന്റെ നായികയെയും മറ്റു താരങ്ങളെയും നിശ്ചയിച്ചിട്ടില്ല. അഞ്ചുവർഷത്തെ ഇടവേളക്കുശേഷമാണ്‌ സിദ്ദിഖ്‌ ഒരു മലയാള ചിത്രം സംവിധാനം ചെയ്യുന്നത്‌. മമ്മൂട്ടി നായകനായെത്തിയ ക്രോണിക്‌ ബാച്ചിലറായിരുന്നു ഒടുവിലത്തെ ചിത്രം. താരനിബിഡമായ സിനിമ കളക്ഷൻ റിക്കാർഡ്‌ ഭേദിച്ചിരുന്നെങ്കിലും പല കാരണങ്ങൾ കൊണ്ട്‌ പുതിയ മലയാളം പ്രോജക്ട്‌ വൈകുകയായിരുന്നു. ‘സാധുമിരണ്ടാൽ’ എന്ന ചിത്രത്തിലൂടെ തമിഴകത്ത്‌ തരംഗമുണർത്തിക്കൊണ്ടിരിക്കുന്ന സിദ്ദിഖ്‌ ബോളിവുഡിലും തന്റെ സാന്നിധ്യം അറിയിക്കാനൊരുങ്ങുകയാണ്‌. ദിലീപ്‌ ചിത്രത്തിനു ശേഷം സിദ്ദിഖ്‌ ഹിന്ദി ചിത്രത്തിന്റെ പണിപ്പുരയിലേക്കു കടക്കും. പുത്തൻ പ്രമേയവുമായി ഹിന്ദിയിൽ തുടക്കം കുറിക്കാനാണ്‌ സിദ്ദിഖിന്റെ തീരുമാനം.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.