പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ശ്രീനിയുടെ പച്ചമരത്തണലിൽ നാളെ മുതൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ചിത്രലേഖ

ശ്രീനിവാസൻ കാർട്ടൂണിസ്‌റ്റ്‌ സച്ചിദാനന്ദനായി പ്രത്യക്ഷപ്പെടുന്ന പച്ചമരത്തണലിൽ പ്രദർശനത്തിനെത്തുന്നു. നവാഗതനായ ലിയോതദേവൂസ്‌ സംവിധാനം ചെയ്യുന്ന സിനിമയിൽ പത്മപ്രിയയാണ്‌ നായിക. സുകന്യ, ലാലു അലക്‌​‍്‌സ്‌, സുരാജ്‌ വെഞ്ഞാറമൂട്‌, ബേബി അഹാന എന്നിവരും പ്രമുഖ വേഷങ്ങളിലുണ്ട്‌. അൽഫോൻസ്‌ ജോസഫ്‌ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്‌. വിനീത്‌ ശ്രീനിവാസൻ വീണ്ടും പിതാവിനുവേണ്ടിയ പിന്നണി പാടുന്നു എന്ന പ്രത്യേകതയുമുണ്ട്‌. മനോജ്‌ പിളള ഛായാഗ്രഹണവും രഞ്ഞ്‌ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു.

‘യെസ്‌ യുവർ ഓണർ’ എന്ന ചിത്രത്തിലൂടെ തരംഗമുണർത്തിയ ശ്രീനിവാസൻ-പത്മപ്രിയ ജോഡി വീണ്ടും ഒന്നിക്കുകയാണ്‌, പച്ചമരത്തണലിൽ.

രേവതി കലാമന്ദിറിന്റെ ബാനറിൽ കീർത്തി സുരേഷ്‌കുമാർ നിർമ്മിക്കുന്ന ചിത്രം പിരമിഡ്‌ സായ്‌മിറ റിലീസ്‌ തീയറ്ററുകളിലെത്തിക്കുന്നു.

ചിത്രലേഖ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.