പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

ആക്ഷൻ ഹീറോ ജോൺ എബ്രഹാം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

‘കാക്ക കാക്ക’ റീമേക്കിലൂടെ ബോളിവുഡിൽ ആക്ഷൻ ഇമേജ്‌ നേടിയെടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ജോൺ എബ്രഹാം. സൂര്യയുടെ സൂപ്പർഹിറ്റ്‌ ചിത്രങ്ങളിൽ പ്രധാനമായ ‘കാക്ക കാക്ക’ ഹിന്ദിയിൽ എടുക്കുന്നത്‌ അലൻ അമീൻ എന്ന സംവിധായകനാണ്‌. റഫ്‌ ആന്റ്‌ ടഫ്‌ ആയ പോലീസ്‌ ഓഫിസർ നായകനെ ഉൾക്കൊള്ളാൻ ജോൺ ഏറെ മുന്നൊരുക്കങ്ങൾ തന്നെ നടത്തിക്കഴിഞ്ഞു. ആക്ഷൻരംഗങ്ങളിൽ പൂർണത വരുത്താൻ അത്തരം രംഗങ്ങൾ ഏറെ കഴിഞ്ഞാണ്‌ ഷൂട്ട്‌ ചെയ്യുക. റിയലിസ്‌റ്റിക്കായി ആക്ഷൻ രംഗങ്ങൾ എടുക്കുന്നതിനാൽ ഈ ചിത്രം തനിക്കും ജോണിനും ഒരേപോലെ വെല്ലുവിളി ഉയർത്തുന്നുണ്ടെന്ന്‌ സംവിധായകൻ പറയുന്നു.

സെക്‌സിയസ്‌റ്റ്‌ ഹീറോയായി തിരഞ്ഞെടുക്കപ്പെട്ട ജോൺ കണിശക്കാരനായ പോലീസ്‌ ഓഫീസറായി ബോളിവുഡിൽ തരംഗമുണർത്തുമോ എന്നു കണ്ടറിയാമെന്നാണ്‌ ചലച്ചിത്രവൃത്തങ്ങൾ ഇപ്പോൾ അടക്കം പറയുന്നത്‌.

പ്രിയദർശൻ ചിത്രത്തിലൂടെ കോമഡിറോളും തനിക്കിണങ്ങുമെന്ന്‌ തെളിയിച്ചിട്ടുണ്ട്‌ ജോൺ.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.