അൾട്രാ മോഡേൺ കഥാപാത്രമായി മാതൃഭാഷയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിന്റെ ത്രില്ലിലാണ് ഭാവന. ഷാഫി സംവിധാനം ചെയ്യുന്ന ‘ലോലിപോപ്പി’ലെ കോളേജ് ബ്യൂട്ടി റോസ് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കും. പൃഥ്വിരാജ്-ഭാവന ജോഡി നീണ്ട ഇടവേളക്കുശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജയസൂര്യ, കുഞ്ചാക്കോ ബോബൻ, റോമ എന്നിവർ മുഖ്യവേഷക്കാരായുണ്ട്.
തമിഴിലും തെലുങ്കിലും മോഡേൺ വേഷങ്ങളിൽ ആടിപ്പാടി അഭിനയിച്ച പക്വതയുമായാണ് ഭാവന മലയാളത്തിൽ വീണ്ടും എത്തിയിരിക്കുന്നത്. ‘സ്വപ്നക്കൂട്’ തുടങ്ങിയ ചിത്രങ്ങളിൽ ‘അടിപൊളി’ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഗ്ലാമറസായി വസ്ത്രധാരണം ചെയ്തിരുന്നില്ല.