‘വെളളിനക്ഷത്ര’ത്തിലൂടെ ശ്രദ്ധേയയായ കാർത്തിക ‘അച്ഛന്റെ പൊന്നുമക്കൾ’ എന്ന ചിത്രത്തിൽ തികച്ചും വ്യത്യസ്തമായ കഥാപാത്രമായെത്തുന്നു. ബുദ്ധിവളർച്ചയില്ലാത്ത കഥാപാത്രമെന്ന നിലയിൽ ഈ ചിത്രം കാർത്തികക്ക് നിർണായകമാണ്. ആദ്യമായാണ് അഭിനയസാധ്യതയുളള കഥാപാത്രം ഈ കോതമംഗലംകാരിയെ തേടിയെത്തുന്നത്. പ്രശസ്തമായ നാടകത്തെ അവലംബിച്ചാണ് അഖിലേഷ് ഗുരുവിലാസ് ‘അച്ഛന്റെ പൊന്നുമക്കൾ’ ഒരുക്കുന്നത്. കാർത്തികക്കൊപ്പം മന്ദബുദ്ധി വേഷത്തിൽ സുധീഷുമുണ്ട്. മുരളി, സായ്കുമാർ, സലിംകുമാർ, സോനാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങൾ.
കുഞ്ചാക്കോ ബോബന്റെ നായികയായി ‘ഫൈവ് ഫിംഗേഴ്സ്’ പൂർത്തിയാക്കി കഴിഞ്ഞ കാർത്തികയുടേതായി ഉടൻ പുറത്തിറങ്ങുന്ന ചിത്രം ‘ശംഭു’വാണ്. വിജയകുമാർ നായകനാകുന്ന ഈ ചിത്രത്തിൽ പത്രപ്രവർത്തകയുടെ റോളാണ് കാർത്തികക്ക്.