പീരിയോഡിക്ക് സിനിമയിൽ ദളിത് യുവാവായെത്തി ബോളിവുഡിൽ വീണ്ടും തരംഗമുണർത്താൻ തയ്യാറെടുക്കുകയാണ് സൽമാൻഖാൻ അനിൽ ശർമ്മയുടെ ‘വീർ’ താരത്തിന്റെ വ്യത്യസ്തമുഖമാണ് പ്രേക്ഷകർക്കു മുന്നിൽ അനാവൃതമാക്കുന്നത്. സ്വാതന്ത്ര്യത്തിനു മുൻപുള്ള കാലഘട്ടത്തിന്റെ കഥപറയുന്ന സിനിമയിൽ ജീവിച്ചിരിക്കുന്ന ദളിത് യുവാവിനെയാണ് സൽമാൻ ഉൾക്കൊള്ളുന്നത്. പ്രണയത്തിനു പ്രധാന്യമുള്ള സിനിമയിൽ കത്രീന കൈഫ് നായികയായെത്തുന്നു. ‘അജ്നബി’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നിർമ്മിച്ച വിജയ് ഗാലാനിയാണ് ‘വീറി’ന്റെ നിർമ്മാതാവ്.
ചിത്രത്തിന്റെ രചനാജോലികളിലും സൽമാൻ പങ്കാളിയാണെന്നത് ഈ പ്രോജക്ടിനെ വ്യത്യസ്തമാക്കുന്നു.