യുവനിരയിൽ ശ്രദ്ധേയരായ ഗോപികയും പൃഥ്വിരാജും നായികാനായകന്മാരാകുന്നു. മലയാളത്തിലല്ല ഏറെ ഡിമാന്റേറിയ താരങ്ങൾ ജോഡി ചേരുന്നതെന്ന് ശ്രദ്ധേയം. ‘വാസ്തവ’ത്തെ തുടർന്ന് പത്മകുമാർ-പൃഥ്വിരാജ് ടീം ഒന്നിക്കുന്ന ചിത്രത്തിലും ഗോപികയെ പരിഗണിക്കുന്നുണ്ട്. ‘ഉദയനാണ് താര’ത്തിന്റെ തമിഴ് റീമേക്കിൽ നിന്നും തൃഷ പിൻമാറിയതിനെ തുടർന്നാണ് ഗോപികയ്ക്ക് നറുക്കു വീണത്. മീന ഗംഭീരമാക്കിയ ചലച്ചിത്രനടിയായി രൂപം മാറാൻ ഏറെ തയ്യാറെടുപ്പുകളും താരം എടുത്തുകഴിഞ്ഞു. വിജി സംവിധാനം ചെയ്യുന്ന സിനിമയിൽ പ്രകാശ് രാജും മുഖ്യവേഷത്തിലുണ്ട്. മലയാളത്തിൽ ശ്രീനിവാസൻ മനോഹരമാക്കിയ സരോജ്കുമാറിനെയാണ് പ്രകാശ്രാജ് ഉൾക്കൊള്ളുന്നത്.
റീമേക്കുകളിലൂടെ തമിഴ് പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാനുള്ള നീക്കത്തിലാണ് ഗോപിക. ‘ഉദയനാണ് താരം’ കൂടാതെ ‘സ്ഫടിക’ത്തിന്റെ തമിഴ്പതിപ്പിലും നായിക ഈ തൃശൂർക്കാരി തന്ന. ഉർവശിയുടെ ടീച്ചർ കഥാപാത്രവും അഭിനേത്രി എന്ന നിലയിൽ ഗോപികയ്ക്ക് നേട്ടമാകും. സുന്ദർ സിയാണ് ഈ ചിത്രത്തിൽ മോഹൻലാലിനു പകരക്കാരനാകുന്നത്.