പുഴ.കോം > പുഴ മാഗസിന്‍ > സിനിമ > കൃതി

മധുവാര്യർ തമിഴിൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സിനിവിഷൻ

സിനിമ

യുവനായികമാർക്കു പിന്നാലെ മലയാളത്തിലെ യുവനായകൻമാരും തമിഴകത്തെ താരത്തിളക്കത്തിലേക്ക്‌. മധുവാര്യരും തമിഴ്‌സിനിമയിൽ നായകനായി ഭാഗ്യം തേടുകയാണ്‌. പുതുമുഖ സംവിധായകനായ ആദിത്യന്റെ ‘പൊന്നരശൻ’ എന്ന ചിത്രത്തിലൂടെയാണ്‌ മധുവിന്റെ തമിഴ്‌പ്രവേശം. രാരുചന്ദ്രയാണ്‌ നായിക. മലയാളിയായ രാരുവിന്റെ ആദ്യ സിനിമാ സംരംഭം കൂടിയാണ്‌ പൊന്നരശൻ. അയ്യർ പെൺകുട്ടിയെ പ്രണയിക്കുന്ന മെക്കാനിക്കിന്റെ വേഷമാണ്‌ മധുവാര്യർക്ക്‌. തെങ്കാശിയിൽ പൂർത്തിയാകുന്ന ചിത്രം റിലീസാകുന്നതോടെ മധു തമിഴിൽ ശ്രദ്ധേയനാകും. പ്രകാശ്‌ രാജിന്റെ സാന്നിധ്യവും ചിത്രത്തിന്റെ പ്രത്യേകതയാണ്‌.

‘ക്യാമ്പസ്‌’ എന്ന സിനിമയിലൂടെ സംവിധായകൻ മോഹനാണ്‌ മധുവാര്യരെ അവതരിപ്പിച്ചത്‌. മോഹൻലാലിനൊപ്പം ‘വാണ്ടഡി’ലും മമ്മൂട്ടിക്കൊപ്പം ‘നേരറിയാൻ സി.ബി.ഐ.’യിലും സുരേഷ്‌ഗോപിക്കൊപ്പം ‘ഭരത്‌ചന്ദ്രൻ ഐ.പി.എസി’ലും തിളങ്ങാനായത്‌ യുവനായകന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചിരിക്കയാണ്‌. സഹോദരീ ഭർത്താവായ ദിലീപിനൊപ്പം ‘ഫാസ്‌റ്റ്‌ ട്രാക്കി’ൽ അഭിനയിച്ചു വരികയാണ്‌ മധുവിപ്പോൾ. ദിലീപിനെപ്പോലെ തന്നെ കായികതാരത്തിന്റെ വേഷമാണ്‌ മധുവിനും.

സിനിവിഷൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.