പുഴ.കോം > പുഴ മാഗസിന്‍ > കോളങ്ങള്‍ > കൃതി

ചന്ദനമരത്തിലെ പെൺസർപ്പം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.എം. രാധ

“Deep Impact” ഇംഗ്ലീഷ്‌ സിനിമയിൽ, പുരുഷകഥാപാത്രം “Nobody knows everything” - എല്ലാ കാര്യവും ആർക്കും അറിയില്ലെന്ന്‌ സൂചിപ്പിക്കുന്ന സത്യ പ്രസ്‌താവം എത്ര ശരിയാണ്‌! മിസൈൽ വേഗത്തിൽ ഒഴുകിപ്പോകുന്ന സമയത്തെ പിടിച്ചുകെട്ടാൻ മനുഷ്യൻ പാടുപെടുന്നു. സ്വാഭാവികമായും നാം സെലക്‌റ്റീവ്‌ റൈറ്റിംഗ്‌ (തിരഞ്ഞെടുക്കുന്ന രചനകൾ) തേടിപ്പോകുന്നു. വർഷങ്ങൾക്ക്‌ മുൻപ്‌ പത്രം, വാരിക, മാസിക ലഭിച്ചാൽ കഥ, കവിത, ലേഖനം, പാചകം, സിനിമയെന്നു വേണ്ട എന്തും പത്‌ഥ്യം പക്ഷേ..........ഇന്നിന്റെ മനഃശാസ്‌ത്രം വേറെ.

എഴുത്ത്‌ അനന്തമായ സ്വാതന്ത്ര്യവും സംതൃപ്‌തിയും വേദനയും നൽകുന്നു. അധ്യാപികയായതുകൊണ്ടാകണം എന്തെഴുതിയാലും പകർത്തികഴിഞ്ഞാലുടൻ സ്വയം മാർക്കിടുന്ന പതിവുണ്ട്‌. പ്രശസ്‌തരുടെ രചനകളെല്ലാം മികച്ചതാവണമെന്നില്ല. അപ്രശസ്‌തരുടേത്‌ മോശമാകണമെന്നും. 2010-ൽ ഓസ്‌കാർ അവാർഡ്‌ നേടിയ സാന്ദ്രാ ബുള്ളക്ക്‌ തലേന്ന്‌ റാസിസ്‌ അവാർഡിൽ മോശം നടിയ്‌ക്കുള്ള പുരസ്‌കാരം നേടിയിരുന്നു. 2009-ലെ മികച്ച ഓസ്‌കാർ നടി Kate Winslet അഭിനയിച്ച “The Reader", Steven Spielberg”ന്റെ “Empire of the sun” കണ്ടു. അവയിലെ ഓരോ സീനും മനുഷ്യമനസ്സിന്റെ വൈവിധ്യമാർന്ന വിചാരധാരണകളെ വീര്യത്തോടെ കൂട്ടിയിണക്കുന്നത്‌ കണ്ട്‌ ശ്വാസമടക്കിപിടിച്ച്‌ അദ്‌ഭുതപ്പെട്ടിട്ടുണ്ട്‌.

“TROY" (Eng), 'Nikita', A short Film about Love", "Amelie, 'The Priceless"(French), സോഫിയാലോറൻ അഭിനയിച്ച ”A special Day"(Italian), "Chaos" (Egypt) "In July" (German), "When the sea Rises"(Belgium, കൊറിയൻ സംവിധയകൻ Kim-Ki-Duk ന്റെ "Crocodile"(Korean), "Your Name is Justine" (Polish), "The Band's visit" (Arabic) തുടങ്ങിയ വിദേശഭാഷാ ചിത്രങ്ങൾ സമ്മാനിക്കുന്ന സൗഭാഗ്യം പങ്കിടുമ്പോൾ അനുഭവപ്പെടുന്ന വിഷമമെന്ത്‌? എഴുതാം. ഏത്‌ ചലച്ചിത്രം കാണുമ്പോഴും മികച്ച കഥാപാത്രങ്ങളെ പിൻതുടരുമ്പോൾ അവരുടെ പേരറിയണമെന്ന്‌ നിർബന്ധമുണ്ട്‌. അങ്ങനെയാണ്‌, Anthony Hopkins, Morgan Free Man (Negro Actor), Nicolas cage, Brad pitt, pierce Brosen, Daniel Craig, Harrison Ford, ടൈറ്റാനിക്കിലെ സുന്ദരൻ നായകൻ Leonardo Dicaprio പ്രതിഭകളെ പരിചയപ്പെടുന്നത്‌. വില്ലന്മാരുടെ നീണ്ട നിരയും - Bruce willis, Sylvester stallen, steven segal, Arnold Schwarzenegger, jacki Chan - മുൻപിലുണ്ട്‌.

പക്ഷേ.... “Amelie” ലെ ആംലി, “The Priceless" ലെ Irene അസാധാരണഭാവാഭിനയത്തിന്റെ മാണിക്യകല്ല്‌ തലയിലണിഞ്ഞ, നീണ്ടുമെലിഞ്ഞ ആ സർപ്പസുന്ദരി ആരാണ്‌? അവരുടെ പേർ ഈ പഠക്‌തി വായിക്കുന്ന ആർക്കെങ്കിലും അറിയുമെങ്കിൽ എഴുതുക.

ദീർഘ ഹൃസ്വയാത്രകൾ ഭ്രാന്തമായ ആവേശവും ലഹരിയും അനുഭവങ്ങളുടെ വർണകാഴ്‌ചകളും പകരുന്നു. ജപ്പാനിലെ ഹോട്ടൽമുറികൾ, ഫ്രാൻസിലെ ചൂതാട്ട കേന്ദ്രങ്ങൾ, ഡിസ്‌കോ തക്കുകൾ, ആൺ-പെൺ ഭേദമില്ലാതെ കൊഴുപ്പിച്ച്‌ ആറാടുന്ന ബാർഡാൻസുകൾ, പൊട്ടും പൊളിയുമില്ലാത്ത നിരത്തുകൾക്കിരുവശവും വെട്ടിവൃത്തിയാക്കിയ ചെടിക്കൂട്ടങ്ങൾ, കൂറ്റൻ പ്രതിമകൾ, മഞ്ഞുപാളികൾക്ക്‌ മുകളിൽ വിളറിയ ആകാശം, ആധുനിക നാഗരിക ആർഭാടജീവിതം, നുരയ്‌ക്കുന്ന നൈറ്റ്‌ക്ലബ്ബുകൾ, ഇന്റർനെറ്റ്‌ കഫേകൾ, മദ്യകുപ്പികൾക്കും മുന്തിരിവള്ളികൾക്കും ഇടയിൽ ഇഴപിരിയുന്ന ജീവിതം - വിദേശചലച്ചിത്രദൃശ്യവിസ്‌മയങ്ങളിലൂടെ സ്വപ്‌നസഞ്ചാരിണിയായി ഞാൻ ലോകം ചുറ്റുന്നു. ഇംഗ്ലീഷിൽ ചെറുകുറിപ്പുകൾ തയ്യാറാക്കുന്നു.

പ്രസിദ്ധകഥ, തിരക്കഥ, സംവിധായകൻ രഞ്ഞ്‌ജിത്ത്‌ സ്വന്തമായൊരു അഭ്രകാവ്യമൊരുക്കി ഭൂമിയുടെ അറ്റം വരെ കൊണ്ടുപോകാനുള്ള ആഗ്രഹം എവിടെയോ എഴുതിയിട്ടുണ്ട്‌. മലയാളം, തമിഴ്‌, തെലുങ്ക്‌, ഹിന്ദി പടങ്ങൾ കാണുമ്പോൾ രഞ്ജിത്തിന്റെ കൈയൊപ്പിൽ മനുഷ്യമനസ്സിന്റെ നിലവറയിൽ പച്ച, കത്തി, താടി, കരിവേഷക്കാരായ കഥകളിക്കാരും, മിനുക്കുപണിയില്ലാത്ത നാട്ട്യമക്കളും ഹരിതസങ്കല്‌പങ്ങളും, ഗ്രാമസൗകുമാര്യവും ഇളകിയാടുന്നത്‌ കണ്ട്‌ മനം കുളിർക്കാറുണ്ട്‌.

Nicolas Kidman, Angelene shole, Jennifer Lopez തുടങ്ങിയ അഭിനേത്രികൾ ഒരുക്കുന്ന കാഴ്‌ചവിസ്‌മയ കണി കണ്ടാൽ ആരാണ്‌ സന്തോഷിക്കാത്തത്‌? സ്വിറ്റ്‌സർലാണ്ടിൽ നിന്ന്‌ സണ്ണി എസ്‌തപ്പാൻ 1 ലക്ഷം രൂപയിലധികം വില വരുന്ന ക്യാമറയുമായി കാത്തിരിക്കുന്നു - സ്വന്തമായി സിനിമ നിർമിക്കാൻ! അബുദാബിയിൽ നിന്ന്‌ കവി ടി.എ. ശശി, സൗദി അറേബ്യയിലെ റിയാദിൽ നിന്ന്‌ നാസ്സർ കുറ്റിക്കോടൻ അങ്ങനെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്ന്‌ തേടിയെത്തുന്ന ശബ്‌ദങ്ങളിലെ സ്‌നേഹസൗഹൃദം, കൊറ്റികളും നീർപക്ഷികളും പറന്നുപോയ എന്റെ മനസ്സിൽ മരുപ്പച്ച നിറയ്‌ക്കുന്നു. കോഴിക്കോട്‌ മെഡിക്കൽ കോളേജിലെ കാൻസർ വിഭാഗം ഡോക്‌ടർ ടി അജയ്‌കുമാർ എം.ഡി.യും, മാധവിക്കുട്ടിയെന്ന കമലാസുരയ്യയുടെ കൊച്ചിയിലെ ജീവിതത്തിന്റെ ശക്തമായ അടിയൊഴുക്കുകൾ നോവലിൽ ചിത്രീകരിച്ച എം.കെ. ചന്ദ്രശേഖരനും എന്റെ വാക്കുകളിലെ വിരാട്‌ രൂപം (ശോഭ) തിരിച്ചറിയുന്നത്‌ ആഹ്ലാദകരം തന്നെ. നേരിൽ കാണാത്ത ഈ സുഹൃത്തുക്കൾക്കെല്ലാം നമോവാകം.

ഹിന്ദിയിൽ പണം വാരി പടങ്ങളല്ലാത്ത നല്ല സിനിമകളും ഇറങ്ങുന്നുണ്ട്‌. മധുർഭണ്ഡാക്കറിന്റെ "Page3” വിക്രം ഭട്ടിന്റെ “Fod path” കലർപ്പില്ലാത്ത സത്യസന്ധതയിൽ കൊഴുക്കുന്ന ചലച്ചിത്ര വിസ്‌മയങ്ങൾ ജീവിതം എല്ലാ ചതുരകള്ളികൾക്കും അപ്പുറത്താണെന്ന്‌ നമ്മെ ഓർമിപ്പിക്കുന്നു.

കഥകളെഴുതാനാണ്‌ ഏറെ ഇഷ്‌ടം. ലേഖനമെഴുതാൻ പരോക്ഷമായി എന്നെ പ്രേരിപ്പിച്ചത്‌ കലാകൗമുദിയിലെ “അക്ഷരജാലക”ക്കാരൻ എം.കെ. ഹരികുമാറാണ്‌. എഴുത്തുകാർ രചനാതന്ത്രം മറ്റ്‌ സാഹിത്യരംഗങ്ങളിലും പ്രയോഗിക്കാമെന്ന്‌ അദ്ദേഹം സൂചിപ്പിച്ചിരുന്നു.

സിനിമ എന്നിലേക്ക്‌ മോഹാവേശമായി പടരാൻ കാരണം? അച്ഛനും അമ്മയും തന്നെ. മാങ്കാവിൽ ഓലമേഞ്ഞ അശോക ടാക്കീസ്‌, നഗരത്തിൽ ക്രൗൺ, രാധ, കോറണേഷൻ, പുഷ്‌പ തിയേറ്ററുകൾ. അമ്മയ്‌ക്ക്‌ എം.ജി.ആർ, ജെമിനി ഗണേശൻ, ജയശങ്കർ, രങ്കറാവു, രാജ്‌കപൂർ, വൈജയന്തിമാല, ദിലീപ്‌ കുമാർ, രാജേന്ദ്രകുമാർ, ആശാപരേഖ്‌, ഷീല, ശാരദ, ജയലളിത, സാവിത്രി, പ്രേംനസീർ, മധു എന്നിവരുമായി ചങ്ങാത്തം. അച്ഛന്‌, ശിവാജിഗണേശൻ, സത്യൻ കൊട്ടാരക്കര, വഹീദാറഹ്‌മാൻ, അടൂർഭാസി, ബഹദൂർ, എസ്‌.പി.പിള്ള, എം.എൻ. നമ്പ്യാർ അങ്ങനെപോകുന്നു ഇഷ്‌ടം. ഈ വ്യത്യസ്‌ത അഭിരുചിക്കാർക്കിടയിൽപ്പെട്ട്‌ ഞങ്ങൾ മൂന്ന്‌ പെൺകുട്ടികൾ സന്തോഷത്തോടെ സിനിമകൾ കാണാൻ പോകാറുണ്ട്‌. കൗമാരനാളുകളിൽ ഏറെ ചലച്ചിത്രങ്ങൾ കാണാനിടയാക്കിയത്‌ രക്ഷിതാക്കളുടെ ഈ ദ്വയവ്യക്തിത്വമാണ്‌. രാജ്‌കപൂർ, വൈജയന്തിമാല, രാജേന്ദ്രകുമാർ അഭിനയിച്ച “സംഗം” സിനിമ പുഷ്‌പടാക്കീസിൽ പോയി കണ്ടത്‌ ഓർക്കുന്നു. പകൽകിനാവ്‌ (ഒരു എം.ടി.ചിത്രം) ചെമ്മീൻ, നീലക്കുയിൽ, ശാന്താറാമിന്റെ “സ്‌ത്രീ”, ഹരേരാമ ഹരേകൃഷ്‌ണ“, കുട്ടിക്കുപ്പായം, കണ്ടംബെച്ച കോട്ട്‌, മുറപ്പെണ്ണ്‌, നദി, ശകുന്തള എന്നിവ ഓർമച്ചെപ്പിൽ സൂക്ഷിക്കുന്ന ചില ചിത്രങ്ങൾ മാത്രം.

കോഴിക്കോട്‌ ആഴ്‌ചവട്ടം സ്‌കൂളിൽ പ്രാഥമിക വിദ്യാഭ്യാസം (ഒന്നാംക്ലാസ്‌ തൊട്ട്‌ ഏഴാം തരം വരെ) നേടി, തുടർന്ന്‌ എട്ടാം ക്ലാസ്‌ മുതൽ പത്ത്‌വരെ സാമൂതിരി ഹൈസ്‌കൂളിലാണ്‌ പഠിച്ചത്‌. അന്ന്‌ ആഴ്‌ചവട്ടത്ത്‌ തുടർപഠനത്തിന്‌ സാധ്യതയില്ല. ശ്രീ വളയനാട്‌ ക്ഷേത്രത്തിന്‌ വടക്കുഭാഗത്ത്‌ ഗോവിന്ദപുരം ലൈബ്രറിയിൽ നിന്ന്‌ വായിച്ച പുസ്‌തകങ്ങൾക്ക്‌ കണക്കില്ല. അതുപോലെ സാമൂതിരി സ്‌കൂൾ ലൈബ്രറിയും, ഉപയോഗപ്പെടുത്തി. അഞ്ചാംക്ലാസിലോ ആറിലോ പഠിക്കുമ്പോൾ ഒരു ദിവസം വൈകുന്നേരം വിദ്യാലത്തിൽ നിന്ന്‌ വന്നപ്പോൾ വീട്ടിൽ കണ്ട കാഴ്‌ച........

തുടരും......

കെ.എം. രാധ

Rakhendu,

Dutt Compound,

P.O. Mankave,

Calicut-673007.


Phone: 0495-2331213, 9447276188
E-Mail: kizhakkematom.radha@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.