വരികൾക്കിടയിലൂടെ
വായിക്കെ
വിങ്ങിപ്പൊട്ടും
മനസ്സിന്നാഴം,
മൗനം തേടുന്ന
ചോദ്യം.
മധുരം കിനിയും
ശബ്ദം,
ഇമകൾ വിടരും
സ്വപ്നം,
പരിഭവം തൂകും
പ്രണയം...
കണ്ടും കേട്ടും
കഴിഞ്ഞ കാലം
തിരികെ വന്നുവോ,
ഈമെയിൽ
സന്ദേശത്തിൽ
നിൻമുഖം
തെളിവാർന്നോ.
മരുഭൂമിയിലെ
മൃഗതൃഷ്ണയിൽ
ചേക്കേറുവാൻ
നിൻമോഹം,
ഇളം കാറ്റേറ്റു-
ഗ്രാമസൗഭഗ-
മുണ്ടു കഴിയും
നിന്നോടെനി
ക്കസൂയ,
ഇരുകൈവഴി-
കളും താണ്ടി
ഇനി നമുക്കൊന്നിക്കാൻ
ഒരു സൈബർ തീരം.
|