പുഴ.കോം > പുഴ മാഗസിന്‍ > ഉപന്യാസം > കൃതി

ജനങ്ങളുടെ രക്തമൂറ്റുന്ന മരുന്നുകമ്പനികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുധാകരൻ തൊടുപുഴ

ലോകാരോഗ്യ സംഘടന ഏഷ്യയിൽ നിലവിൽ വന്നിട്ട്‌ 34 വർഷമായിരിക്കുന്നു. ഡോക്‌ടർമാരുടെ മാമാങ്കത്തിനും മരുന്നുകമ്പനികളുടെ തോന്ന്യാസത്തിനും കടിഞ്ഞാണിടാനാണ്‌ ലോകാരോഗ്യസംഘടന രൂപം കൊണ്ടത്‌.

മെഡിക്കൽ പഠനം പൂർത്തിയാക്കിക്കഴിഞ്ഞ ഒരു ഡോക്‌ടർ മരുന്നുകളുടെ വിജ്ഞാനത്തിന്‌ ആശ്രയിക്കേണ്ടിവരുന്നത്‌ മരുന്നുകമ്പനികൾ പ്രസിദ്ധീകരിക്കുന്ന ലിസ്‌റ്റുകളെയും കമ്പനികളുടെ റെപ്രസന്റേറ്റിവുമാരെയുമാണ്‌. അമേരിക്കയുടെയും ബ്രിട്ടന്റെയും നാഷണൽ ഫോർമുലയാണ്‌ റഫറൻസായി ഇന്നും ഇന്ത്യൻ ഡോക്‌ടർമാർ ഉപയോഗിക്കുന്നത്‌. ശാസ്‌ത്രീയവും മരുന്നുവിജ്ഞാനസ്രോതസ്സുകളുമാണിവ. അന്താരാഷ്‌ട്രതലത്തിൽ ഒരു മാതൃകാ ഫോർമുല ഇല്ലാത്തതുകൊണ്ടാണ്‌ ലോകാരോഗ്യസംഘടന രൂപംകൊണ്ടത്‌.

അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ വികസിത രാജ്യങ്ങൾ കാലം മാറുന്നതനുസരിച്ച്‌ പുതിയ മരുന്നുകൾ നിർമിക്കുമ്പോൾ അവ കൂടുതൽ പരീക്ഷിക്കുന്നത്‌ ഇന്ത്യ, ചൈന, ആഫ്രിക്ക എന്നിവിടങ്ങളിലാണ്‌. ഇത്തരം രാജ്യങ്ങളിലെ ആദിവാസികളെയും ചേരിനിവാസികളെയും സാമ്പത്തികഭദ്രതയും വിദ്യാഭ്യാസവുമില്ലാത്ത അശരണരെയുമൊക്കെയാണ്‌ മരുന്നുകളുടെ പരീക്ഷണത്തിനായി ഉപയോഗിക്കുന്നത്‌.

മൃഗങ്ങൾക്കും ജന്തുക്കൾക്കും ശേഷം മൂന്നാം ഘട്ടമായാണ്‌ മനുഷ്യരിൽ മരുന്നുകമ്പനിക്കാർ പരീക്ഷണം നടത്തുന്നത്‌. വൈദ്യശാസ്‌ത്ര ധാർമികതയെയും മാനവികതയെതന്നെയും തൃണവത്‌ഗണിച്ചുകൊണ്ടുള്ള പണക്കൊഴുപ്പിന്റെ മാമാങ്കം ആരുമറിയുന്നില്ല. ബഹുരാഷ്‌ട്രകുത്തക മരുന്നുകമ്പനികൾ പരീക്ഷണശാലയായി ഉപയോഗിക്കുന്ന മരുന്നുകളുടെ ലിസ്‌റ്റുകളും ഇന്ന്‌ അജ്ഞാതദിശയിലാണ്‌.

ബഹുരാഷ്‌ട്ര കുത്തക കമ്പനികൾ പല സന്ദർഭങ്ങളിലും പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ നിർബന്ധമായും രോഗികൾക്ക്‌ ഉപയോഗിക്കാനായി നൽകുന്നു. ജീവൻ നിലനിറുത്തുന്നതിനുവേണ്ടിയാണെന്ന ന്യായം പറഞ്ഞാണ്‌ ഇതു ചെയ്യുന്നത്‌. ഇങ്ങനെ ലോകത്തിലെ നമ്പർവൺ കൊള്ളക്കാരായി മാറിയിരിക്കുകയാണ്‌ മരുന്നുകമ്പനികൾ. വൈദ്യശാസ്‌ത്രരംഗത്ത്‌ സെക്കന്റുകളിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയാണ്‌. കാലം പുരോഗമിക്കുന്നതനുസരിച്ച്‌ നിരവധി പുതിയ മരുന്നുകൾ കണ്ടുപിടിക്കേണ്ടതായിവരുന്നു. പഴയത്‌ അപ്രത്യക്ഷമാവുകയും പുതിയത്‌ രൂപകൊള്ളുകയും ചെയ്യുമ്പോൾ ഡോക്‌ടർമാർക്ക്‌ നൂതന പ്രതിഭാസങ്ങൾ വായിച്ചറിയേണ്ടതായി വരുന്നു.

ഇന്റർനെറ്റ്‌ ലോകവ്യാപകമായതോടെ പൊതുജനങ്ങൾക്കും ഡോക്‌ടർമാർക്കും അപ്പോഴപ്പോൾ മരുന്നുകളെക്കുറിച്ച്‌ അറിയാവുന്ന സംവിധാനമുണ്ട്‌. ഔഷധങ്ങൾ പല രൂപത്തിലും ഭാവത്തിലും രൂപപ്പെട്ടപ്പോൾ കുത്തക മരുന്നുകമ്പനികളുടെ ശാസ്‌ത്രീയമാനദണ്ഡങ്ങൾ കാറ്റിൽ പറത്തിക്കൊണ്ട്‌ മത്സരഫലങ്ങൾ ജനങ്ങൾക്ക്‌ ഏൽക്കേണ്ടതായി വന്നു. പാമ്പ്‌ ഉറ പൊഴിക്കുന്നതുപോലെ ഭൂമിയും കാലാവസ്‌ഥാവ്യതിയാനം നടത്തുന്നുണ്ട്‌. തത്‌ഫലമായി മനുഷ്യർക്കും ജീവജാലങ്ങൾക്കും പ്രകൃതി പരിണാമമനുസരിച്ച്‌ വ്യതിയാനം സംഭവിക്കുന്നു. സ്വാഭാവികമായ കാലാവസ്‌ഥാ വ്യതിയാനത്തിൽ മനുഷ്യശരീരത്തിലെ ഊഷ്‌മാവിലും അവയവങ്ങളിലും ഏറ്റക്കുറച്ചിൽ സംഭവിക്കുന്നു. ഈ ചലനവ്യതിയാനത്തെയാണ്‌ കുത്തക മരുന്നുകമ്പനിക്കാരും ഡോക്‌ടർമാരും ചൂഷണം ചെയ്യുന്നത്‌.

പെട്ടെന്നുണ്ടാകുന്ന പനി, അലർജി, ശ്വാസതടസ്സം, ബി.പി. ക്രമാതീതമായി കൂടുന്നതും കുറയുന്നതും, ഹൃദയത്തിലേക്കുള്ള രക്തയോട്ടം കൂടുന്നതും കുറയുന്നതും ഇങ്ങനെ പല വ്യതിയാനങ്ങളും സംഭവിക്കുന്നു. രോഗങ്ങളെയും രോഗാണുക്കളെയും കണ്ടുപിടിക്കുന്നതിനേക്കാൾ പ്രാധാന്യം ശരീരത്തിലെ രോഗസാഹചര്യത്തെ മനസ്സിലാക്കുകയാണ്‌. പൊതുജനങ്ങൾക്ക്‌ രോഗലക്ഷണങ്ങൾ പലപ്പോഴും തിരിച്ചറിയാൻ കഴിയാതെ വരാറുണ്ട്‌. പ്രത്യാഘാതങ്ങളെക്കുറിച്ച്‌ ജനങ്ങൾക്കുള്ള ധാരണക്കുറവാണ്‌ പലപ്പോഴും ഇത്തരം ആപൽഘട്ടങ്ങളിൽ ചികിത്സ വൈകാൻ ഇടയാക്കുന്നത്‌. ചികിത്സവൈകുമ്പോൾ പ്രത്യാഘാതങ്ങൾ കൂടുന്നു. പ്രകൃതി മനുഷ്യന്‌ നൽകിയിട്ടുള്ള പ്രതിരോധശേഷിയിൽ നിന്ന്‌ വേറിട്ട്‌ പലപ്പോഴും പ്രകൃതിയുടെ കാലാവസ്‌ഥാവ്യതിയാനത്തിൽ സംസാരിക്കാൻ ബുദ്ധിമുട്ട്‌, കാഴ്‌ചമങ്ങൽ, കടുത്ത തലവേദന, സന്ധിവേദന, ഓർമക്കുറവ്‌, ഉന്മേഷക്കുറവ്‌, തളർച്ച, വിളർച്ച, ദഹനക്കേട്‌ തുടങ്ങി പല രോഗലക്ഷണങ്ങളും ഉണ്ടാകാറുണ്ട്‌. നിർഭാഗ്യവശാൽ ഈ സന്ദർഭങ്ങളിൽ യഥാർഥ മരുന്നുകൾ പ്രയോജനപ്പെടാതെ വരുന്നു. ഈ സന്ദർഭങ്ങളിലാണ്‌ മരുന്നുകമ്പനിക്കാർ പന്നിപ്പനി, എലിപ്പനി, പക്ഷിപ്പനി എന്നിങ്ങനെ കള്ളപ്രചരണം നടത്തി സ്വാധീനമുള്ള വൻകിട കോ-ഓപ്പറേറ്റീവ്‌ ടി.വി മാധ്യമങ്ങളെ പിടിച്ച്‌ ഭീകരത സൃഷ്‌ടിക്കുന്നത്‌. ഓരോ മരുന്നുകമ്പനികളുടെയും കള്ളപ്രചരണത്തിൽ ലോകജനസംഖ്യയുടെ നേർ പകുതി ലാഭമാണ്‌ മരുന്നുകമ്പനികൾക്ക്‌ ലഭിക്കുന്നത്‌. ലോകാരോഗ്യസംഘടന പ്രസിദ്ധീകരിച്ചിട്ടുള്ള അവശ്യമരുന്നുകളുടെ പട്ടികയിലെ ഏതാണ്ട്‌ എല്ലാ മരുന്നുകളും ഉല്‌പാദിപ്പിക്കാൻ സാങ്കേതിക കഴിവുകളുള്ള അപൂർവ്വ വികസിത രാജ്യങ്ങൾവരെ ഈ സന്ദർഭത്തിൽ മുട്ടുമടക്കും. ഇന്നും മരുന്നിന്റെ ലോകകുത്തക കയ്യടക്കിവച്ചിരിക്കുന്നത്‌ അമേരിക്കയും ബ്രിട്ടനുമാണ്‌. ഇതു മാറ്റി അതാതു രാജ്യങ്ങളുടെ കാലാവസ്‌ഥാവ്യതിയാനമനുസരിച്ച്‌ മരുന്നു നിർമിക്കാനുള്ള അവകാശത്തിന്റെ കാര്യത്തിൽ നമ്മൾ സ്വയം പര്യാപ്‌തതയിൽ എത്തിയില്ലെങ്കിൽ തകരുന്നത്‌ കുഞ്ഞുങ്ങളും മാതാപിതാക്കളുമായിരിക്കും.

വൈദ്യശാസ്‌ത്രരംഗത്തും ടെക്‌നോളജിരംഗത്തും ഉന്നതി പ്രാപിച്ചപ്പോൾ അതു മുതലെടുക്കാൻ ഉപയോഗിക്കുന്നത്‌ താഴേക്കിടയിലുള്ള ജനസംഖ്യകൂടിയ ഇന്ത്യയിലെ നിരാലംബരെയാണ്‌. സർവ്യാപകമായ ടി.വി.പത്ര മീഡിയകളും മരുന്നുകമ്പനികളും തമ്മിലുള്ള കൂട്ടുകെട്ടിൽ നിരന്തരമായി പുതിയ രോഗങ്ങൾ ഉടലെടുക്കുകയും ഭീകരമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നു. മരുന്നുകമ്പനികളുടെയും കോർപറേറ്റ്‌ ടി.വി.ചാനലുകളുടെയും ഷെയറുകളിൽ തകർച്ച വരുമ്പോൾ ജനങ്ങളെ വഞ്ചിക്കാനായി ആസൂത്രിതമായ പദ്ധതി തയ്യാറാക്കുന്നു. ഇവർ രണ്ടുകൂട്ടരും രഹസ്യസങ്കേതത്തിൽ ഒത്തുകൂടി തയ്യാറാക്കുന്ന രൂപരേഖയ്‌ക്കനുസരിച്ചാണ്‌ പുതിയ രൂപത്തിൽ മാറാവ്യാധികളും അതേതുടർന്ന്‌ പുതിയ മരുന്നുകളും ഉടലെടുക്കുന്നത്‌. മരുന്നുകമ്പനികളും മാധ്യമങ്ങളും കൂടി വൈജ്ഞാനികയുഗത്തിന്‌ പുതിയ രൂപകല്‌പന നൽകുമ്പോൾ താഴേക്കിടയിലുള്ള ജനങ്ങൾക്ക്‌ ഇതിന്റെ ഒരു കണികപോലും മനസ്സിലാക്കാൻ സാധിക്കില്ല.

മനുഷ്യചരിത്രം തന്നെ മാറ്റങ്ങളുടെ വിവിധ ഘടകങ്ങളാണ്‌. മനുഷ്യർ വിഭവസമൃദ്ധമായ ജീവിതം തേടുമ്പോൾ അതിൽ വന്നു വഭിക്കുന്ന ചികിത്സാപരിണാമങ്ങളെ ദുർഭൂതമായി വിഴുങ്ങുന്ന വലിയ മരുന്നുകമ്പനികളുടെ വിവരസാങ്കേതിക വിദ്യയെപ്പറ്റി അന്വേഷിക്കാൻ ആർക്കാണു നേരം? ജനങ്ങൾ ഭയങ്കര തിരക്കിലാണ്‌. ഇതിന്റെ സത്യം അന്വേഷിച്ച്‌ എത്തുമ്പേഴേക്കും മറ്റൊരു മാരകാസുഖത്തിന്റെ ഉല്‌പത്തിയും മാർക്കറ്റിംഗ്‌ തന്ത്രവും തകൃതിയായി ലോകത്ത്‌ നടന്നുകൊണ്ടിരിക്കും.

കടപ്പാട്‌ ഃ ജ്വാല

സുധാകരൻ തൊടുപുഴ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.