പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഗ്രീറ്റിംഗ്‌സ്‌ കാർഡ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകുമാർ കരിയാട്‌

കവിത

അവൻ എനിക്ക്‌

വസന്തം അയച്ചുതന്നു

പൂക്കളും താഴ്‌വരയുംവഹിച്ച്‌

ആ പ്രണയഫാസിസ്‌റ്റ്‌ എത്തി

കടലാസുമൃഗത്തിന്റെ പുറത്ത്‌

രാഷ്‌ട്രചിഹ്‌നങ്ങളുടെ അകമ്പടിയോടെ

എന്നെ ചുംബിച്ചു,

മുടികൊഴിഞ്ഞ്‌

മുലകൾ ചുങ്ങി

മെല്ലെ ഞാൻ

ഗ്രീഷ്‌മമായിത്തീരുംവരെ

എന്റെ മകൾ

കാമുകർക്ക്‌

അതയച്ചുകൊടുക്കും

കടുവയുടെ സ്‌റ്റാമ്പൊട്ടിച്ച്‌

ശ്രീകുമാർ കരിയാട്‌

മേക്കാട്‌ പി.ഒ,

പിൻ -683589,

എറണാകുളം
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.