പുഴ.കോം > പുഴ മാഗസിന്‍ > കഥ > കൃതി

കടൽ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ജയലക്ഷ്മി കെ.പി.

ചെറുകഥ

സൂര്യൻ കടലിൽ ആഴ്‌ന്നിറങ്ങുകയാണ്‌. കടൽ ആകെ ഇളകി മറിയുകയാണ്‌; തിരമാലകൾ ഒന്നിനു പിറകെ ഒന്നായി. അന്നൊരുനാൾ, പെൺകുട്ടി അതു കണ്ടു.

“നിന്റെ ആർദ്രമായ മനസ്സിലേക്കും, ഊഷ്‌മളമായ കൈകളിലേക്കും ഞാനൊന്നു ചായട്ടെ.” - അവൾ സ്വരമുയർത്താതെ പറഞ്ഞു. കടൽ, എല്ലാം മൗനത്തിലൊതുക്കി. പിന്നെ, പെൺകുട്ടിയെ തിരത്തൊന്നും കണ്ടതേയില്ല.

ജയലക്ഷ്മി കെ.പി.

1968-ൽ ജനനം. അച്‌ഛൻഃ പരമേശ്വരൻ. അമ്മഃ ലീല

‘87-ൽ സരസകവി മൂലൂർ സ്‌മാരക കവിതാ മത്സരത്തിൽ പ്രോത്സാഹന സമ്മാനം ലഭിച്ചിട്ടുണ്ട്‌. കുട്ടികളുടെ ദീപികയിൽ രണ്ടു കഥാകവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. പുരോഗമന സംഘടനകൾ നടത്തുന്ന ജില്ലാതല കഥാ മത്സരങ്ങളിൽ 1-​‍ാംസ്ഥാനം ലഭിച്ചിട്ടുണ്ട്‌. കോട്ടയം ജില്ലയിൽ പ്രൈമറി സ്‌കൂൾ ടീച്ചറാണ്‌.

ഭർത്താവ്‌ഃ സുരേഷ്‌ കുമാർ (ഗവ. സ്‌കൂൾ അദ്ധ്യാപകനാണ്‌).

മക്കൾഃ അപർണ, അനശ്വര.

വിലാസംഃ

മുഞ്ഞനാട്ടു വീട്‌

ചൂണ്ട പി.ഒ.

ചെറുപുഴ വഴി

കണ്ണൂർ.
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.