പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

സിപ്പിപള്ളിപ്പുറത്തിന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

കേന്ദ്രസാഹിത്യ അക്കാദമി വിവിധ ഇൻഡ്യൻ ഭാഷകളിൽ ബാലസാഹിത്യത്തിന്‌ ഏർപ്പെടുത്തിയ പ്രഥമ അവാർഡ്‌, പ്രശസ്‌ത ബാലസാഹിത്യകാരൻ സിപ്പിപള്ളിപ്പുറത്തിന്‌ ലഭിച്ചിരിക്കുന്നു. പുഴ മാഗസിന്റെ തുടക്കംമുതലേ കുട്ടികളുടെ പുഴയുടെ ശക്തി സ്രോതസ്സായി പ്രവർത്തിക്കുന്ന സിപ്പിപള്ളിപ്പുറത്തിന്‌ ലഭിക്കുന്ന മൂന്നാമത്തെ ദേശീയ അവാർഡാണിത്‌. യശശ്ശരീരനായ പ്രശസ്‌ത ബാലസാഹിത്യകാരൻ കുഞ്ഞുണ്ണിമാസ്‌റ്ററുടെ ജീവിതത്തെയും സാഹിത്യസംഭാവനകളെയും ആസ്‌പദമാക്കി രചിച്ച ‘ഒരിടത്ത്‌ ഒരിടത്ത്‌ ഒരു കുഞ്ഞുണ്ണി’ എന്ന സചിത്ര ബാലസാഹിത്യ കൃതിക്കാണ്‌ ഈ ദേശീയ പുരസ്‌കാരമെന്നത്‌ അദ്ദേഹത്തിന്റെ സാഹിത്യജീവിതത്തിന്‌ ലഭിച്ച നിരവധി അവാർഡുകളേക്കാൾ തിളക്കമേറുന്നു. ശ്രീ. സിപ്പിപള്ളിപ്പുറത്തിന്‌ പുഴ.കോമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.