പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുഴ ഡോട്ട്‌ കോം പുരസ്‌കാര വിതരണവും പുസ്‌തക പ്രകാശനവും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
പുഴ ഡോട്ട്‌ കോം

മലയാളത്തിലെ ആദ്യത്തെ ഇന്റർനെറ്റ്‌ മാഗസിനായ പുഴ ഡോട്ട്‌ കോമിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച്‌ പുസ്‌തകപ്രകാശനവും സമ്മാനവിതരണവും നടത്തി.

പ്രസ്‌ക്ലബ്ബ്‌ ഹാളിൽ നടന്ന യോഗത്തിൽ പുഴ ഡോട്ട്‌ കോം ചീഫ്‌ എഡിറ്റർ കെ.എൽ. മോഹനവർമ അധ്യക്ഷതവഹിച്ചു.

‘പുഴ പിന്നെയും പറയുന്നു’ എന്ന പുസ്‌തകത്തിന്റെ പ്രകാശനം സാഹിത്യകാരൻ സി. രാധാകൃഷ്‌ണൻ കെ.എം.റോയിക്ക്‌ നൽകി നിർവഹിച്ചു.

പുഴ ഡോട്ട്‌ കോം പ്രസിദ്ധീകരിച്ച തിരഞ്ഞെടുത്ത 25 കഥകളാണ്‌ പുസ്‌തകത്തിലുള്ളത്‌. ബാലസാഹിത്യത്തിന്‌ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ സിപ്പി പള്ളിപ്പുറത്തിനെ മേയർ ടോണി ചമ്മണി പൊന്നാടയണിയിച്ചാദരിച്ചു.

2010-ലെ ചെറുകഥാ മത്സരത്തിൽ ഒന്നാം സ്‌ഥാനം ലഭിച്ച വയനാട്‌ സ്വദേശി ഹാരീസ്‌ നെന്മേനിയ്‌ക്ക്‌ പുഴ ഡോട്ട്‌ കോം ഡയറക്‌ടർ ജിയോ കുര്യൻ ഉപഹാരം നൽകി.

എം.കെ.ചന്ദ്രശേഖരൻ, ടി.എം. എബ്രഹാം, കെ.എം. റോയ്‌, ജിജി റോബി എന്നിവർ സംസാരിച്ചു.

പുഴ ഡോട്ട്‌ കോം




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.