ഒക്കൽ കർത്തവ്യ ലൈബ്രറി ആന്റ് റീഡിംഗ് റൂം സെന്ററിന്റെ വാർഷികപൊതുയോഗം ശ്രീനാരായണ ഹയർ സെക്കന്ററി സ്ക്കൂൾ ഹാളിൽ വച്ച് വായനശാല പ്രസിഡന്റ് സിനിമ സംവിധായകൻ ബിജൂ വട്ടപ്പാറയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. പ്രസ്തുത യോഗത്തിൽ ശ്രീനാരായണസാഹിത്യം, വിവേകാനന്ദസാഹിത്യം, ബാലസാഹിത്യം എന്നീ മേഖലകളിൽ പ്രാഗൽഭ്യം നേടിയ നാല്പതു ബാലസാഹിത്യകൃതികളുടെ ഗ്രന്ഥകാരനായ സത്യൻ താന്നിപ്പുഴയെ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പോൾ വർഗീസ് മൊമെന്റോ നൽകി ആദരിച്ചു.