പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

പുഴ ചെറുകഥാമത്സരം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എഡിറ്റർ

പുഴ.കോം അതിന്റെ 10-​‍ാം വാർഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാ മത്സരത്തിലേയ്‌ക്ക്‌ സൃഷ്‌ടികൾ ക്ഷണിക്കുന്നു. 300 മുതൽ 2500 വരെ വാക്കുകളിലൊതുങ്ങുന്ന, മുമ്പ്‌ പ്രസിദ്ധീകരിക്കാത്ത രചനകൾ ആഗസ്‌റ്റ്‌ 31 നകം സമർപ്പിക്കേണ്ടതാണ്‌. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളിൽ നിന്ന്‌ 10 കഥകൾ ഓൺലൈൻ വോട്ടിംഗിലൂടെ വായനക്കാർ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കുന്ന കഥകളിൽ നിന്നാണ്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി സമ്മാനാർഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവുമടങ്ങുന്നതാണ്‌ അവാർഡ്‌. രചനകൾ തപാലിൽ എഡിറ്റർ, പുഴ.കോം, പോസ്‌റ്റ്‌ നമ്പർ 76, ആലുവ - 683 101 എന്ന വിലാസത്തിലോ, ഇ മെയിൽ editor@puzha.com എന്ന വിലാസത്തിലോ അയക്കുക. കഥയോടൊപ്പം പേര്‌, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ ഇവ ഉണ്ടായിരിക്കണം. പത്രാധിപസമിതി തിരഞ്ഞെടുക്കുന്ന 25 കഥകൾ (സമ്മാനർഹമായ കഥയുൾപ്പെടെ) പിന്നീട്‌ പുസ്‌തകരൂപത്തിൽ പ്രസിദ്ധീകരിക്കും. ഡിസംബറിൽ പുസ്‌തക പ്രകാശനവും സമ്മാനവിതരണവും നടക്കും.

കൂടുതൽ വിവരങ്ങൾക്ക്‌ ബന്ധപ്പെടുക.

ഫോൺ ഃ0484-2629729 & 2620562.

ഇ-മെയിൽ ഃeditor@puzha.com

എഡിറ്റർ


Phone: +91 484 2 629729, +91 484 2 620562
E-Mail: editor@puzha.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.