പുഴ.കോം > പുഴ മാഗസിന്‍ > വാര്‍ത്ത > കൃതി

ശാന്തകുമാരൻതമ്പി പുരസ്‌ക്കാരം 2009

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കെ.പി.രമേഷ്‌

എഴുത്തുകാരനും സാമൂഹ്യപ്രവർത്തകനും ആയിരുന്ന ശാന്തൻകുമാരൻ തമ്പിയുടെ പേരിൽ ബാംഗ്ലൂരിലെ ശാന്തകുമാരൻ തമ്പി ഫൗണ്ടേഷൻ ഏർപ്പെടുത്തുന്ന രണ്ടാമത്‌ ശാന്തകുമാരൻ തമ്പി പുരസ്‌കാരത്തിന്‌ പുസ്‌തകങ്ങൾ ക്ഷണിക്കുന്നു. 2006, 2007, 2008 വർഷങ്ങളിൽ മലയാളത്തിൽ പ്രസിദ്ധീകരിച്ച മികച്ച കഥാസമാഹാരത്തിനും കവിതാ സമാഹാരത്തിനും ആണ്‌ അവാർഡ്‌.

നാല്‌പതു വയസ്സിൽ താഴെയുള്ള എഴുത്തുകാരുടെ കൃതികളാണ്‌ പരിഗണിക്കുക. എഴുത്തുകാർക്കോ പ്രസാധകർക്കോ പുസ്‌തകങ്ങൾ സമർപ്പിക്കാവുന്നതാണ്‌. ഓരോ വിഭാഗത്തിലും 5001 രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാർഡ്‌. ബാംഗ്ലൂരിൽ വച്ച്‌ നടക്കുന്ന മറുനാടൻ എഴുത്തുകാരുടെ സാഹിത്യസംഗമത്തിൽ വച്ച്‌ അവാർഡ്‌ സമർപ്പിക്കും. പ്രശസ്‌ത എഴുത്തുകാരുടെ ഒരു വിദഗ്‌ദ്ധസമിതിയായിരിക്കും അവാർഡ്‌ നിർണ്ണയിക്കുക.

എഴുത്തുകാരന്റെ ബയോഡാറ്റയും ഗ്രന്ഥത്തിന്റെ മൂന്ന്‌ കോപ്പികളും സഹിതം “കെ.പി.രമേഷ്‌, കലാഭാഷ ആർട്‌ ജേർണൽ, എം.എ. ലെയിൻ, ടൗൺ ബസ്സ്‌സ്‌റ്റാന്റിനു സമീപം, പാലക്കാട്‌ - 678 014. ഫോൺ ഃ 9447315971.” എന്ന വിലാസത്തിൽ മെയ്‌ 31-നുള്ളിൽ അയച്ചുതരേണ്ടതാണ്‌.

കെ.പി.രമേഷ്‌

കെ.പി.രമേഷ്‌

സൊർബ പബ്ലിക്കേഷൻസ്‌

പൂങ്ങോട്ടുപ്പറമ്പ്‌

അയലൂർ പി.ഒ.

പാലക്കാട

678 510
Phone: 9447315971




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.