പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

നിന്നെക്കുറിച്ച്‌ വീണ്ടും....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കയ്യുമ്മു കോട്ടപ്പടി

കവിത

ഒരിക്കലെൻ സഖീ നിനക്കായ്‌

ഞാനൊരായിരം സ്വപ്‌നങ്ങൾ നെയ്‌തിരുന്നു.

പ്രാണന്റെ പ്രാണനിലൊഴുകും

പ്രണയമഴയായ്‌ പെയ്‌തിരുന്നു.

ഒരു സ്‌നേഹബിന്ദുവതിൽ-

നിശ്വാസങ്ങൾ പവിഴാധരങ്ങളിൽ തുടിച്ചിരുന്നു.

സിരകളിലെന്നും ഒരേ വികാരം

മോഹക്കിനാക്കളിൽ എന്നും നമ്മൾ ഒരേ പക്ഷികൾ!

ശ്രുതിയിൽ, ലയത്തിൽ സ്‌മൃതികളിലെന്നും

നമ്മൾ നിത്യപാരിജാതങ്ങൾ!

ഇന്നലെകളിൽ വിടർന്ന ഇന്ദുലേഖ നമ്മൾ!

ഇന്നിന്റെ ഇരിപ്പിടങ്ങൾ!

നമ്മൾ പടുത്തുയർത്തിയ പ്രേമകുടീരങ്ങളിറ്റുവീഴുമീ-

പ്രണയത്തുളളികൾ...!

അതിൽ...

തകർത്തു മുഴങ്ങുന്ന പ്രേമഗീതങ്ങൾക്ക്‌ പകൽ-

നോവിന്റെ നൊമ്പരം.

പകൽക്കിനാവിന്റെ വർണരാഗങ്ങളാൽ കോർത്ത

സായം സന്ധ്യകളിൽ നമുക്ക്‌ വേർപാട്‌

സ്‌മൃതികളിൽ മധുരനാദം മീട്ടി

പാടുന്നു നാം പ്രേമഗീതങ്ങൾ...

ഒരു പ്രണയമഴയാൽ...

വീണ്ടും ആ കുളിരിലൊരായിരം പ്രേമഗീതങ്ങൾ!

കയ്യുമ്മു കോട്ടപ്പടി

1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌.

വിലാസം

വി. കയ്യുമ്മു,

വൈശ്യം ഹൗസ്‌,

ചിറ്റേനി,

കോട്ടപ്പടി പി.ഒ.

തൃശൂർ ജില്ല

680505
Phone: 9946029925
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.