പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കൈനീട്ടം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
വേണുനമ്പ്യാർ

കൊന്ന പൂക്കവെ

കണ്ണാ, യെന്നകതാരിൽ

നിറന്ന പീലിയായ്‌

കുളിർമ്മ പകരുമൊ

കാണാവിഷുക്കിളി

നീട്ടിക്കുറുകവെ

കണിപ്പാത്രം നിറയ്‌ക്കാനൊരു

ചിന്ത്‌ കടം തരുമോ

ഏറുപടക്കങ്ങളാൽ

ചേട്ടയെ ചിട്ടയിൽ

മുട്ടുകുത്തിപ്പാനുൾ

ക്കരുത്തേകുമൊ;

ഉള്ളതുള്ളതായ്‌

കാണുവാനുള്ളൊരുള്ളം

തരുമൊ കണിക്കൈനീട്ടമായ്‌

മുൾമുനയിലെൻ കാലടികൾ

പാപരക്തം ചൊരിയവെ

കരുണ കാട്ടുമൊ

ചൂണ്ടിക്കാട്ടുവാൻ

തീർത്ഥസംഗമത്തിന്നുറവ

കീറിയതാമെൻ

കോടിയിണപ്പുടവ

തുന്നിപ്പിടിപ്പിക്കുവാൻ

സമയം തരുമൊ;

നൽകുമൊ സമ്മതം

പൊട്ടിച്ചുതീർക്കുവാൻ

സഞ്ചിതകർമ്മപ്പടക്കങ്ങളൊക്കെയും.

വേണുനമ്പ്യാർ

പി.സി. വേണുഗോപാലൻ

എ-34&6 ഒ.എൻ.ജി.സി കോളനി

കൗളാഹർ റോഡ്‌

ഡെറാഡൂൺ, യു.എ.

248 195
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.