പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

യാത്ര

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
റോബിൻസ്‌ പോൾ

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!

എരിഞ്ഞമർന്ന സ്വപ്‌നങ്ങളും

പുരാവസ്‌തുക്കളുടെ ശേഖരവും

ഇരുളിൽ മറവിൽ പതിയിരിക്കുന്ന മന്ദഹാസവും

എന്തൊതിരഞ്ഞു നടക്കുകയാണു.........

എങ്ങും തീരാത്ത ഈ യാത്രയിൽ

ഒടുക്കത്തെ യാത്ര!!!!!

തിരഞ്ഞുനടക്കുവാനാവുമെങ്കിൽ......

കൊഴിഞ്ഞുവീണ ഇലകളെല്ലാം പെറുക്കിയെടുക്കാനാവുമെങ്കിൽ.....

പഴയ സുഹൃത്തിനെ തിരികെ കിട്ടിയിരുന്നെങ്കിൽ.......

ഉപ്പുരസം വറ്റിയാകണ്ണിണകൾ തിരയുവാൻ വീണ്ടും കഴിഞ്ഞിരുന്നെങ്കിൽ....

ഒരു കവി വീണ്ടും ജനിച്ചിരുന്നെങ്കിൽ.......

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!!!!!

ഇന്നു വിളറിയ വെളുപ്പാണു മേഘങ്ങൾക്കു.......

ചവർക്കുന്ന മണമാണു മുടിയിഴകൾക്കു.........

പൊടിമണമാണു എഴുത്താളുകൾക്കു..........

മരവിക്കുന്ന നിർവികാരതയാണു ഹസ്‌തദാനങ്ങൾക്കു......

മരിക്കുന്ന മന്ദഹാസങ്ങളും

ഹൃദയം മുറിയാത്ത വേദനകളും

ഇന്നിന്റെ മാത്രം പ്രത്യേകതയാണ്‌.

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!

ഒടുക്കത്തെ യാത്ര !!!!!

ഇന്നിന്റെ വെളിച്ചം പൊലിഞ്ഞില്ലാണ്ടാവാൻ എന്തൊരു പ്രാർത്ഥനയാണു.

ഇന്നു പുതപ്പുകൾക്കാണു പ്രണയം,

ഇന്നിന്റെ സന്ധ്യകൾ വെറുതെ ചാഞ്ഞു മയങ്ങുവാനുള്ളവയാണു,

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!

ഒടുക്കത്തെ യാത്ര!!!!!

പഴയ ഒരു തുണിസഞ്ചി തിരയുകയാണു ഞാൻ

ദീർഘനിശ്ശ​‍്വാസങ്ങളുടെ...

മഞ്ഞനിറം നുരഞ്ഞു പതയുന്ന....

നേർത്ത വെളിച്ചം മാത്രമുള്ള...

വെളുത്ത വരകളുള്ള.....

തെരുവുകൾ മാത്രമാണു കാഴ്‌ച്ചകൾ

വിശ്രമം അനിവര്യമാണു

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!!!!!

അകലെ ഇലകൾ കൊഴിഞ്ഞാ മരത്തിൻ ചുവട്ടിലെ

മരബഞ്ചിലാണു എന്റെ കണ്ണുകൾ

അതൊരു പ്രതീക്ഷയാണു.....

അകന്നു പോകുന്ന പ്രതീക്ഷ

യാത്രയാണു ഒരിക്കലും തീരാത്ത യാത്ര!!!!!

ഒടുക്കത്തെ യാത്ര!!!!!!

റോബിൻസ്‌ പോൾ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.