പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വഴികൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ബിനീഷ്‌ വെളളറക്കാട്‌

കവിത

മഴക്കാലത്ത്‌

എന്റെ ഇടവഴികളുടെ അതിരിടിഞ്ഞു.

കരയിലെ ആൾപ്പാർപ്പില്ലാത്ത വീടുകൾ

നദിയിലേക്കൊലിച്ചു പോയി.

വരുവൊലിക്കുന്ന വഴിയിലൂടെ

നനഞ്ഞുപോയൊരോർമ്മ...!

ഇപ്പോൾ മഴക്കാലമല്ല

വഴിയരികിൽ തകരപൂക്കുന്നു

നാടുവിട്ട കൂട്ടുകാരൻ തിരിച്ചെത്തിയിട്ടും

അതുവഴിയൊന്നു വന്നതില്ല

ആരും നടന്നെത്താത്ത പച്ചവഴികൾ...

മെല്ലെമെല്ലെ

വേനലെത്തുകയായി;

കരിയിലകൾ

ഇടവഴികളെ മൂടുന്നതെത്രവേഗം.

ഉളളിലെ മുറിവുകളെല്ലാം

പഴുത്തൊലിക്കുന്ന കാലം....

ആളൊഴിഞ്ഞ്‌

ഇലകൾമൂടിയ വഴികൾ കാണുമ്പോൾ

എനിക്കിടയ്‌ക്ക്‌

കരച്ചിൽ വരാറുണ്ട്‌.


ബിനീഷ്‌ വെളളറക്കാട്‌


E-Mail: bineeshp2004@yahoo.co.in




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.