പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

റിപ്പബ്ലിക്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൈലൻ

(തീർത്തും ഉപരിപ്ലവം)

മകരം നനയാനായ്‌

ടെറസിൻമേൽ

ന്‌ലാവു വിരിക്കാതെ

കിടക്കുമ്പോൾ

വർണമേഘത്തിൽ

വരഞ്ഞുവരഞ്ഞുവന്നൊരു

പാതിരാകപ്പലൊന്നെന്നിലേക്ക്‌

ചാഞ്ഞു പെയ്യുന്നു...

മൂന്നാംലോകചിന്തകാ

നിന്റെ ചെരിപ്പിൽ പതിഞ്ഞ

മണൽത്തരിയിൽ

നിന്നിവിടെയൊരു

കടലുഞ്ഞാൻ പണിയുമെന്നു

നങ്കൂരവാക്യം...

അത്ഭുതപരതന്ത്രനിലേക്ക്‌

തന്ത്രപരമായ്‌

പാരാവര

പാരപ്പകർച്ചകൾ-

ആഴി തീർത്താൽ

ആൾപ്പാർപ്പൊഴിഞ്ഞൊരു

ഡിഗോഗാർഷ്യവരുമെന്നും

സൈനികത്താവളത്തിൽ

നിന്നെ ഞാൻ

ഏക കാവൽഭടനാക്കുമെന്നും

വാഗ്‌ദാന ശതകം...

ഇരുപത്തിനാലു

നക്ഷത്രങ്ങൾ, നീലപശ്ചാത്തലം

ചുവന്ന

നെടുങ്കൻവരകളുടെ ദീർഘം;

ജ്ഞാനബോധി തുറന്നുവന്നു

കാഴ്‌ച!

ആർക്കുവേണമിനി

മഞ്ഞുതെന്നൽ;

കാവ്യകല്ലോല കാൽപനിക

പൈങ്കിളിവെരകൽ?

ആരുണ്ടെന്റെ

യജമാനന്റെ

കപ്പൽവേധമിസൈലുകളെ

പിടിച്ചുകെട്ടാൻ...!

ശൈലൻ

ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126.


Phone: 0483 2760570, 9447256995
E-Mail: mahashylan@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.