പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

പ്രണയ വഴികളിൽ... നീ... മഴയായ്‌... ഞാൻ... കാറ്റായ്‌...!

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കുക്കു കൃഷ്‌ണൻ

അറിയുന്നു ഞാൻ... മഴയായ്‌.... നിൻ പ്രണയ-

സാന്നിദ്ധ്യവുമിളം കുളിരായ്‌... നീ പെയ്തൊരിഷ്ടവും-

മധുരോർമ്മകളും, നോവാത്ത നനുത്തു തണുത്ത-

നിൻ മൃദു സ്പർശങ്ങളുമാലിംഗനങ്ങളും-

ഒരു മഴക്കുടക്കീഴിൽ ഒതുങ്ങിപ്പോയ നിൻ

കുഞ്ഞു കുസൃതികളും... കുറുമൊഴിച്ചിന്തുകളും

മിഴി നിറച്ചു ഞാനെന്നും കാണുമീ... മഴമുഖബിംബവും

നക്ഷത്രക്കണ്ണുകളും, കുറുമ്പുനോട്ടവും-

ചൊടിച്ച പ്രകൃതവും, മഞ്ഞവളക്കിലുക്കവും-

മഞ്ചാടിച്ചോപ്പു ചൊടികളും, ചിരിയും

ചിന്തൂരകവിളിണത്തുടിപ്പും പോയ ജന്മം-

തിരിച്ചു വിളിച്ചു നൽകിയ പുണ്യമായ്‌-

ഞാൻ മനസ്സുരുക്കിക്കരുതവേ...

അലസമായ്‌... കൊഞ്ചിയ കൊലുസ്സുമണികളിൽ-

ഒരു വിരൽ തൊട്ടു നീ മന്ത്രിച്ചതും, വൈകാതെ-

ശാസിച്ചതും പിന്നെ നടവഴികൾ തോറും-

കിലുക്കിർത്തിമർത്തതും, വെയിലിൽ തളർന്നതും-

പിന്നെ മഴയിൽ തണുത്തതും, മഴയെ പുതച്ചതും-

മറ്റൊരു മഴയായ്‌.. മണ്ണിൽ ശയിച്ചതും

പിന്നെ പ്രഭാതത്തിൽ മഞ്ഞായുണർന്നതും-

കറുകത്തലപ്പിൽ കണമായ്‌.... നിറഞ്ഞതും-

ഞാനറിയാതെൻ പാദം മുകർന്നതും

നിന്നുടെ ചൈതന്യമല്ലാതെ - മറ്റെന്ത്‌...?!

എങ്കിലും മഴയെ, നിന്നെ അറിയുന്നു ഞാൻ...

നിൻ പ്രണയസാന്നിദ്ധ്യവുമിളം-

കുളിരായ്‌ പെയ്തൊരിഷ്ടവും

പറഞ്ഞ കാര്യങ്ങളും, സ്നേഹസാന്ത്വനവും-

കുറിച്ച വരികളും തിരിച്ചറിയാതെ-ഞ്ഞാൻ.

ഒട്ടുപകച്ച രാവിൽ കിനാവിറങ്ങിവന്ന്‌ നീ...

നൽകിയ മഴചുംബനങ്ങളിൽ നിനക്കു നൽകാൻ

ഉള്ളിലൊന്നുമാത്രമേയുള്ളൂ...

അണമുറിഞ്ഞൊഴുകാൻ വെമ്പൽ പൂണ്ട്‌-

നിറഞ്ഞു തുളുമ്പുന്നൊരു മനസ്സും-

പ്രാർത്ഥനയും പിന്നെ ഞാനെന്ന തിരുമാലിക്കാറ്റും...!

കുക്കു കൃഷ്‌ണൻ

പന്തല്ലൂർ വീട്‌,

ചൊവ്വന്നൂർ തപാൽ,

കുന്നംകുളം വഴി,

തൃശൂർ ജില്ല,

പിൻ - 680503.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.