പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഓര്‍മ്മ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുനിൽ ചിലമ്പിശ്ശേരിൽ

തിരക്കില്‍ പാദുകമെങ്ങോ മറന്നു
വഴി മറന്നു
വഴിത്തരുവും തണലും മറന്നു
നടപ്പും മറന്നു.
ഇരുട്ടില്‍ ചോര ചീന്തിയ പെരുവിരല്‍
പ്രണയ സ്മാരകം
ഇനിയി പാദരേണു
അലയാന്‍ വിധിച്ച കാറ്റിന്റെ സഹചാരി.
മൊഴിയാലല്ല സഖി , മിഴിയാല്‍
മനമെത്ര നാം വിവര്‍ത്തനം ചെയ്ത്.

ഉടലാലല്ല ഉള്ളറിവാല്‍ നാമെത്ര പുണര്‍ന്നു.
ഉടലില്‍ നിന്നടര്‍ന്ന തൂലിക പോല്‍ ചിതറുമോര്‍മ്മ പാറുന്നു
അകന്നാലും നിന്നോര്‍മ്മ എന്നെ നടത്തുന്നു.

സുനിൽ ചിലമ്പിശ്ശേരിൽ

കൊല്ലം ജില്ലയിൽ ചടയമംഗലത്തിനടുത്ത്‌ ഇളമ്പഴന്നൂരിൽ ചിലമ്പിശ്ശേരിൽ വീട്ടിൽ പത്മനാഭൻ-പുഷ്പമ്മ ദമ്പതികളുടെ മകനായി 1967-ൽ ജനിച്ചു. ആദ്യ കവിത ‘വേനൽമഴ’ കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ചു. കവിതകൾ കൂടാതെ ചെറുകഥകളും എഴുതിയിട്ടുണ്ട്‌. 1991 മുതൽ സൗദി അറേബ്യയിൽ റിയാദിൽ ജോലി നോക്കുന്നു.

ഭാര്യ ഃ ആശാറാണി

മകൾഃ ഭദ്ര

വിലാസം

ചിലമ്പിശ്ശേരിൽ വീട്‌

ഇളമ്പഴന്നൂർ പി.ഒ.

ചടയമംഗലം - 691 534.

ഫോൺ ഃ 474-476317, 531965




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.