പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ബാക്കിപത്രം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

കവിത

അർദ്ധരാവിന്റെ ബാക്കിപത്രം

ആറിത്തണുത്തിരിക്കുന്നു, ഞാനായ്‌.

നിന്റെ പ്രേമാഗ്നിയണഞ്ഞൊടുക്കം, പുലർ-

വെട്ടമേറ്റുറക്കച്ചടവോടെയേൽക്കവെ,

ഇന്നലത്തെ പുകഞ്ഞ കൊളളിതൻ

ബാക്കിപത്രം ചവറ്റുകുട്ടയിൽ

ചത്തിരിക്കുന്നു, ചാവാതെ ഞാനായ്‌....

ചോറ്റുപാത്രം നിറച്ചിറങ്ങിയ

ബാല്യകാലക്കളിക്കൂട്ടൊടുക്കം

മാറ്റി വച്ചൊഴിഞ്ഞ പാത്രത്തിൽ

ഞാനിരിക്കുന്നു ബാക്കിവറ്റായ്‌....

പെയ്തുപെയ്‌തൊഴിഞ്ഞ ത്‌ലാമഴ-

ത്താളമാറി, കനത്തിരുട്ടത്ത്‌

അങ്ങുമിങ്ങും ഉറന്നിറുന്നീടും

തുളളികൾപോലെ ഞാനിരിക്കുന്നു...

പൂത്തു പൂത്തുൽസവക്കാലം കൊഴി-

ഞ്ഞങ്കണക്കോണിൽ മണംപോയ

പുഷ്പയൗവ്വനസ്‌മൃതിലയത്തിന്റെ

ബാക്കിപത്രമായ്‌ ഞാൻ കൊഴിയുന്നു...

ഓടിയോടിപ്പതിപ്പിച്ച പാദ-

മുദ്രതന്നൊടുക്കത്തെ വടുക്കളിൽ

അന്ത്യകാലത്തണുപ്പുമായ്‌ നിറം-

കെട്ടിരിക്കുന്നു, ഞാനിരിക്കുന്നു.

ശ്രീകൃഷ്‌ണദാസ്‌ മാത്തൂർ

പത്തനംതിട്ടയിലെ മാത്തൂർ ഗ്രാമത്തിൽ ജനിച്ചു. മാതാവ്‌ഃ ശ്രീമതി ഇന്ദിരാമ്മ, പിതാവ്‌ഃഃ ശ്രീ ജനാർദ്ദനൻ നായർ. പ്രവാസപ്രദക്ഷിണവഴിയിലും കവിത കൂടെ കൂട്ടിയിരിക്കുന്നു.

ഇപ്പോൾ മദ്രാസിൽ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലിചെയുന്നു.

തപാൽ ഃ

ശ്രീകൃഷ്ണദാസ്‌ മാത്തൂർ,

ചെറുവള്ളിൽ വീട്‌,

മാത്തൂർ തപാൽ,

പത്തനംതിട്ട-689657,

ഫോൺഃ 0468-2354572.

ബ്ലോഗ്‌ഃ www.mathooram.blogspot.com

ഇ-മെയിൽഃ s.mathoor@rediffmail.com


Phone: 09940556918
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.