പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

സഹവാസം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സി.കെ.മധു

അവന്റെ

നോട്ടത്താൽ

കടലുറഞ്ഞതും

ആക്രോശത്താൽ ഭയന്ന്‌

നദിമരിച്ചതും

അവന്റെ പല്ലിന്റെ

വെളിച്ചമേറ്റ്‌

മഞ്ഞുരുകി

കടൽപെരുത്തതും

പാദപതനത്തിൻ

കമ്പനങ്ങളാൽ

കാട്‌ കടപുഴകി

കെട്ടുപോയതും

ഇതെല്ലാം അറിഞ്ഞിട്ടും

നീയെന്തേയവനോടൊത്ത്‌

ചോദിക്കുന്നു പലരും

ഇതവനോട്‌ പറഞ്ഞപ്പോൾ

വെറുമൊരു മൗനം മാത്രം

നല്‌കി മറഞ്ഞുപോയവൻ

ഇപ്പോളെല്ലാരും പറയുന്നു

സിംഹമൊരുമുയൽക്കൂട്ടിലല്ല

വസിച്ചതെന്ന്‌!!


സി.കെ.മധു

സി.കെ. മധു, ചിറക്കൽ വീട്‌, കണ്ടക്കടവ്‌ പി.ഒ., കൊച്ചി - 682 008.


Phone: 0484 2282269
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.