പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

അലസപർവ്വം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശിവപ്രസാദ്‌ പാലോട്‌

കവിത

അടിമയെന്ന്‌ തലവര

അലസം മേയാം

കഴുത്തിൽ കയറില്ലാത്തവൻ

വിഴുപ്പു ചുമക്കുന്നവനെന്ന്‌

പരിഹാസത്തിന്റെ അലങ്കാരം.

ലക്ഷോപലക്ഷം ജനതകളോട്‌

കാലികമായ ഒരു ഉപമ,

ഒരു പാത്രം ലാളന

തൊട്ടുതീണ്ടാത്തവൻ,

ഓമനമൃഗങ്ങളുടെ

പേരു പട്ടികയിലില്ലാത്തവൻ

പണിയെടുത്ത്‌ മാത്രം

തിന്നുശീലിച്ച

വമ്പൻ ബുദ്ധിക്കുടമ

ബുദ്ധിഹീനനെന്ന്‌

വിളിപ്പേര്‌.

എല്ലാ ഇസങ്ങളുടെയും

പാവം ഉപഭോക്‌താവ്‌

ഒരു യുദ്ധവും

നയിക്കാനിടയില്ലാത്ത യോദ്ധാവ്‌,

ഈ പീഡനകാലത്ത്‌

പലരും കാമം

ഉരച്ചും തീയിട്ടും കട്ടുമുടിച്ചും

കൊന്നും തിന്നും

തീർക്കുമ്പോൾ

ഇവനെയൊരിത്തിരി

ഏകാന്തതക്ക്‌ വിട്ടേക്കുക

ഇവൻ കരഞ്ഞുതീർത്തോളും.


ശിവപ്രസാദ്‌ പാലോട്‌

മലയാളം ബിരുദധാരിയാണ്‌. ആനുകാലികങ്ങളിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഓട്ടോ ഡ്രൈവറായും തപാൽവകുപ്പിലെ ഇ.ഡി.ജീവനക്കാരനായും ജോലി ചെയ്യുന്നു.

വിലാസംഃ ശിവപ്രസാദ്‌ പാലോട്‌,

കുന്നത്ത്‌,

പാലോട്‌ പി.ഒ.,

മണ്ണാർക്കാട്‌ കോളേജ്‌,

പാലക്കാട്‌.

678 583
Phone: 9249857148
E-Mail: sivaprasadpalode@gmail.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.