പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മതം മാറ്റം

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സന്തോഷ്‌ കോറമംഗലം

കവിത

കുളിമുറിയിൽ

ഞാൻ ജലബലിയേകുന്ന

ജൈന ദിഗംബരൻ

ഇറച്ചിക്കടക്കാരന്‌

വിലപേശാത്ത

ബുദ്ധൻ

തീൻമേശയിൽ

ഇടംവലം നോക്കാതെ

അഞ്ചപ്പം ഒറ്റയടിക്ക്‌ വിഴുങ്ങുന്ന

ദൈവപുത്രൻ.

സഹപ്രവർത്തകർക്ക്‌

നന്മയും കാരുണ്യവും വിളമ്പുന്ന

പ്രവാചകൻ.

ഉറയിൽ മാത്രം

പ്രണയം പകുക്കുന്ന

തീരസായാഹ്നത്തിൻ കൃഷ്‌ണൻ.

പിന്നെ

ഇരുൾത്തടവറയിൽ

മൃതിയിലേക്ക്‌

മതംമാറ്റം

എല്ലാവരെയുംപോലെ

ഒറ്റയ്‌ക്ക്‌....


സന്തോഷ്‌ കോറമംഗലം

മലയാള പഠനഗവേഷണകേന്ദ്രം തൃശ്ശൂർ നടത്തിയ മലയാള കവിതാമത്സരത്തിൽ രണ്ടാം സ്ഥാനത്തിന്‌ അർഹനായി. സാഹിത്യ അക്കാദമി, എൻ.വി.ട്രസ്‌റ്റ്‌ തുടങ്ങിയവർ നടത്തിയ കവിതാക്യാമ്പുകളിൽ പങ്കെടുത്തിട്ടുണ്ട്‌. മാതൃഭൂമി, ചന്ദ്രിക, ഉത്തരദേശം തുടങ്ങിയവയിൽ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കണ്ണൂർ എ.ഐ.ആറിൽ കവിതകൾ അവതരിപ്പിക്കാറുണ്ട്‌.

വിലാസം

സന്തോഷ്‌ കോറമംഗലം,

കൈതപ്രം,

മാതമംഗലം പി.ഒ.,

കണ്ണൂർ - 670 306.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.