പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

കുട+കുടം=ടകുട-ടകുടം-ട്ട

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
എം.പി.എ.കാസിം

കവിത

കറുത്തവർ കുടപിടിക്കുന്നത്‌

മെയ്യ്‌ കറുക്കാതിരിക്കാൻ.

നനഞ്ഞവർ കുടപിടിക്കുന്നത്‌

മഴ നനയാതിരിക്കാൻ.

കുട വെളുത്തവർക്ക്‌;

കുടം കറുത്തവർക്ക്‌.

“കുളിച്ച്‌ കുളിച്ച്‌ കുളിച്ച്‌

കാക്കയും കൊക്കാകും!”

-കാക്ക പുരാണം.

“കല്ലിട്ട്‌ കല്ലിട്ട്‌ കല്ലിട്ട്‌

കാക്ക കുടം ചോർത്തും!”

-കാക്ക സൂത്രം.

ആകാശം കാണാതിരിക്കാനും

അന്യരെ കാണാതിരിക്കാനും

പകലും രാത്രിയും കുടപിടിക്കാം.

പാതിരാവിൽ കുട ചൂടിയവർ

പണ്ടേ അൽപജ്ഞർ!

പട്ടാപകൽ കുട മറച്ചവർ

പരബ്രഹ്‌മ ജ്‌ഞ്ഞാനികൾ!

കടുകിനു വിവരമില്ലാത്തവർ

കുട കുത്തിനടക്കും.

കുട പൂട്ടിയും തുറന്നും

കുത്തിയും നടക്കാമെങ്കിലും

കുടയന്യന്റെ മൂക്കിൽ

കൊളളരുതെന്ന്‌ പ്രമാണം.

വിദഗ്‌ദ്ധമായി കുട പിടിച്ചവർ

വിശ്വത്തിൽ കേമർ.

കുടയിങ്ങനെ തമാശകൾ കാട്ടുമ്പോൾ

കഷ്‌ടം! കുടം വരണ്ടു കിടക്കുന്നു.

എം.പി.എ.കാസിം

വിലാസം

എം.പി.എ.കാസിം,

ചാലിൽ ഹൗസ്‌,

ചൊമ്പള പി.ഒ.

673 308
Phone: 0091 496 3890
E-Mail: mpakasim@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.