പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

തിരുശേഷിപ്പുകൾ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
സുമ കെ.എം.

കവിത

നിസ്സംഗതകളിൽ നിന്ന്‌

വ്യർത്ഥ മൗനങ്ങളിലേക്ക്‌,

ഊഞ്ഞാലുകൾ...

ഒരു പ്രവാഹമാണ്‌....

ഓർമ്മകളെ,

പോർവിമാനങ്ങളാക്കി,

പ്രക്ഷുബ്‌ധമായ

ആകാശത്തിലൂടെ...

അങ്ങനെയങ്ങനെ!

തീക്ഷ്‌ണമായ

പ്രത്യയശാസ്‌ത്രങ്ങളെ,

കടലാസുകളിലേക്ക്‌,

ഹൃദയരക്തത്തിൽ ചാലിച്ച്‌...

എല്ലാ വ്യർത്ഥതകളുമൊപ്പിയെടുത്ത്‌,

ഇന്നുകളുടെ

പാനപാത്രം നിറയ്‌ക്കയാണ്‌.

വഴികളിൽ നിഴലുകൾ

പിണഞ്ഞു കിടക്കുകയാണ്‌...

‘വേരു’കൾ കുഴിച്ചുമൂടപ്പെട്ട

സത്യത്തെ വലിച്ചെടുക്കുകയാണ്‌.

‘നിഷേധ’ത്തിന്റെ ‘കനി’കളായി

പുനർജ്ജനിക്കയാണവ!

ജരാനര ബാധിച്ച കാലവും

കറുത്ത സ്വപ്‌നങ്ങളും

ശിരോലിഖിതങ്ങളുടെ,

‘തിരുശേഷിപ്പു’കൾ മാത്രം!

നീറിനീറിക്കത്തുകയാണ്‌

ഉളളിലുമിത്തീപോലെ നേരുകൾ...

തിരിച്ചു ചോദിക്കുന്നത്‌

പഴയ പൂക്കളെ മാത്രം..

ഇലപൊഴിക്കയാണ്‌

ഇന്നലെയുടെ മഴക്കാടുകൾ...

തിരയെടുക്കുകയാണ്‌,

‘ഇന്നി’ന്റെ കടലിനെ...!

ഉയിർത്തെഴുന്നേൽക്കുന്ന

പഴയ പകലുകളോട്‌

പറയാനിനിയൊന്നും

ശേഷിക്കുന്നില്ല....

എല്ലാ വേഷങ്ങളുമാടിത്തീർത്ത്‌

അനന്തതയിലേക്ക്‌...

പുതിയ പിറവികൾ;

‘പഴമ’ അതിന്റെ പൂർണ്ണതയിലേക്ക്‌....

സുമ കെ.എം.

1983 കൊടുങ്ങല്ലൂരിനടുത്ത്‌ അഞ്ചപ്പാലത്ത്‌ ജനിച്ചു.

അച്ഛൻഃ കെ.കെ.മോഹനൻ.

അമ്മഃ കെ.പി. സാവിത്രി

അനുജൻഃ കെ.എം.സുമോദ്‌

കെ.കെ.ടി.എം. ഗവ.കോളേജ്‌ സസ്യശാസ്‌ത്ര വിഭാഗം മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്‌. ക്ഷേത്രപ്രവേശനവിളംബര കമ്മിറ്റി 2002 നടത്തിയ സംസ്ഥാനതല കവിതാ രചനയിൽ രണ്ടാം സ്ഥാനം നേടി.

വിലാസം

കല്ലാഴി വീട്‌,

മേത്തല പി.ഒ.

അഞ്ചപ്പാലം,

കൊടുങ്ങല്ലൂർ.




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.