പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വിചാരങ്ങൾക്കിടയിലൂടെ....

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
കയ്യുമ്മു കോട്ടപ്പടി

കവിത

ഏകനായ നീ നുഴഞ്ഞു കയറി

അശ്ലീല ചിത്രങ്ങൾക്കിടയിൽ

പറ്റിക്കിടക്കുമ്പോൾ,

പറയാനാഗ്രഹിച്ച വാക്കുകൾ

കരിയിലക്കൂട്ടങ്ങൾക്കിടയിലൂടെ

പറന്നു പോയിരുന്നൊ....?

കണ്ണുവെട്ടിച്ചെടുത്ത ചിത്രകാരന്റെ

കാൻവാസിലെ നീലചിത്രങ്ങൾ

പകൽവെട്ടത്തിൽ കണ്ണുനഷ്‌ടപ്പെട്ടത്‌

മുറിച്ചെടുത്ത കഷണങ്ങളായ്‌ വീതിച്ചത്‌

ഇതൊന്നുമറിയാതെ നീ

ആ പച്ചമാംസത്തിനുളളിലൂടെ

പൊരുതുകയായിരുന്നോ...?

ഒരിക്കൽ,

പ്രണയപ്പനിയുടെ സീൽക്കാരത്തിൽ

മൊഴിഞ്ഞ വാക്കുകൾക്കൊന്നും

ഇന്നീ നീലചിത്രങ്ങൾക്കുളളിൽ നിന്ന്‌

സ്ഥാനം എത്ര അകലെയാണെന്ന്‌

മെനയാനാവുന്നില്ല അല്ലേ...?

ഒരു മനുഷ്യന്‌ നഷ്‌ടപ്പെടാത്തത്‌ വിചാരമാണ്‌

ആ വിചാരത്തിലാണ്‌

നഗ്നതയും കാമവും കുടുംബവും

നീലചിത്രവും വസിക്കുന്നത്‌

മാംസത്തോടും തൊലിയോടും ചേരാതെ

വിചാരങ്ങൾ ആത്മാവിനുളളിൽ

ചിത്രത്തോടൊട്ടിക്കിടക്കുകയാണ്‌...!

കയ്യുമ്മു കോട്ടപ്പടി

1962-ൽ ജനിച്ചു. തൃശൂർ ജില്ലയിലെ ചാവക്കാട്‌ താലൂക്കിൽ കോട്ടപ്പടിയിൽ താമസം. ചെറുപ്പം മുതൽ കവിതയിലും മാപ്പിളപ്പാട്ടിലുമായിരുന്നു താത്‌പര്യം. കഥ,കവിത, മാപ്പിളപ്പാട്ട്‌, ലളിതഗാനം കൂടാതെ നോവൽ, നോവലെറ്റ്‌, തിരക്കഥ, നാടകം തുടങ്ങിയവ എഴുതിയിട്ടുണ്ട്‌. 1990-ൽ ആകാശവാണി തൃശൂർ നിലയത്തിലൂടെയാണ്‌ കവിത പ്രക്ഷേപണം ആരംഭിച്ചത്‌.

വിലാസം

വി. കയ്യുമ്മു,

വൈശ്യം ഹൗസ്‌,

ചിറ്റേനി,

കോട്ടപ്പടി പി.ഒ.

തൃശൂർ ജില്ല

680505
Phone: 9946029925
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.