പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മുണ്ഡനം ചെയ്‌തവർ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ആന്ദവല്ലി ചന്ദ്രൻ

മുണ്ഡനം ചെയ്‌ത്‌

ഉയരം പാകപ്പെടുത്തിയ

വൻ തരുക്കൾ നിരകളിൽ

കണ്ടു യൂറോപ്പിൽ പലയിടത്തും

ഇലകളില്ല പൂക്കളില്ല കായ്‌കളില്ല

എല്ലാം വെട്ടിനിരത്തി

പൂർണ്ണ നഗ്നരാക്കിയിരിയ്‌ക്കയാണ്‌

ഉറച്ച തടികളിൽ; കൊമ്പുകൾ,

ഉറച്ചുരുണ്ട്‌ കൈമുട്ടുകളുയർത്തിയ

കരങ്ങളെന്നു തോന്നും

പ്രകാശരഹിതം വിജനം

നിശകളിൽ കാണാനിടവരുകിൽ

പ്രേതങ്ങളെന്നാരും

ശങ്കിച്ചുപോകുമൊരുവേള

അവിശ്വാസികൾ പോലും

കാട്‌ കയറും ഭാവനയ്‌ക്കൊരു മകുടം.

ആന്ദവല്ലി ചന്ദ്രൻ




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.