പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

വേഗത്തിന്റെ കണ്ണ്‌

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
നസീർ കടിക്കാട്‌

കവിത

മനസ്സിൽനിന്നു മനസ്സിലേക്കു

ചിറകുവിരിക്കുന്നത്‌

ആകാശം മാഞ്ഞുപോയ

പക്ഷിയുടെ തീർന്നിട്ടില്ലാത്ത ദൂരങ്ങൾ....

നനഞ്ഞ ഇലകളിൽ

മഴയുടെ നേര്‌ കയ്‌ക്കുന്നു.

ഇണയുടെ തീരം

ഒരു കൂടിനും ഉൾക്കൊള്ളാനാവുന്നില്ല....

കൊക്കിൽ നിന്നു-

കണ്ണിലേക്കുളള മേഘവഴിയിൽ

ആരുടെ മാനിഷാദ?

ഒരു പക്ഷി കരയുമ്പോൾ

ദൂരങ്ങളിൽ ബാക്കിയാവുന്നത്‌

പ്രണയത്തിന്റെ

അനന്തവേഗം.......

നസീർ കടിക്കാട്‌

പുന്നയൂർക്കുളം

തൃശ്ശൂർ.


E-Mail: kaymnazeer@yahoo.com
Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.