പിറന്നപ്പോഴേ കൂടെ കൂട്ടിയില്ലേ ?
മൈതാനത്തും വീട്ടിലും
സ്കൂളിലും കോളേജിലും
ഓഫീസിലും അടുത്ത് നിര്‍ത്തിയില്ലേ ?
നടന്നപ്പോഴും ഇരുന്നപ്പോഴും
യാത്രയിലും വിശ്രമത്തിലും
പരിശ്രമത്തിലും ഒരുമിച്ചായിരുന്നില്ലേ?
ചിരിച്ചപ്പോഴും കരഞ്ഞപ്പോഴും
പേടിച്ചപ്പോഴും പേടിപ്പിച്ചപ്പോഴും
കളിയാക്കിയപ്പോഴും കൂടെ കൂട്ടിയില്ലേ ?
എന്ത് വിശ്വാസമായിരുന്നു നിന്നെ
നീ ഇല്ലെന്നു കരുതി അല്ലെ
ഞാന്‍ ഇരുട്ടില്‍ തോന്ന്യവാസങ്ങള്‍ കാട്ടിയത്
എന്നിട്ട് ഇപ്പോള്‍ പറയുന്നോ
അവിടെയും നീ എന്റെ
കണ്ണുകളെ വഞ്ചിച്ചു നിന്നിരുന്നു എന്ന് ..
അപ്പോള്‍
നിഴലെന്നു പേര് പറഞ്ഞതും കളവായിരുന്നോ
അനീഷ് പുതുവലില്‍