പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

ഖജുരാഹോ

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
ശൈലൻ

കാറ്റിന്റെ

വിജനതയിൽ

ഓർമ്മമേച്ച്‌ നിൽക്കുമ്പോൾ

സ്വരം നഷ്ടപ്പെട്ട

ചില

വ്യഞ്ജനങ്ങൾ വന്നു

കേൾവിയിലുടക്കും...

മുനകളൊടിഞ്ഞ

വാക്കുകൾ...

മുഴക്കങ്ങൾ...

വരച്ച്‌വെച്ച

നിശ്ശബ്ദതകൾ...

ജന്മനാ മൗനിയായ

ഒരു പെണ്ണിനെ

കാമിക്കുന്നതുപോൽ

കഠിനമാണവളുടെ

ബധിരതയിൽ നിന്നു-

മൊളിച്ച്‌ കടക്കുന്നതും...

ബാക്കിവെക്കുമവ

അമൂർത്തതയുടെ

വേതാളശില്പങ്ങൾ...

കണ്ണീരിന്റെ

ഒരു നേർത്ത

കനൽവരയിലൂടെ

തെളിയാതെ, മായാതെയെന്നും

ജലത്രികോണങ്ങളുടെ

ഘോഷയാത്ര

പറന്നുപോകും...

വിരൽത്തുമ്പിൽ

നിന്നെന്നുമെന്നും

തിരിച്ച്‌ നടക്കും കവിതകൾ

കാലത്തെ

ഞെരിച്ചമർത്തി-

ക്കൊണ്ടേയിരിക്കും...!

ശൈലൻ

ശൈലൻ, തകര മാഗസിൻ, പുൽപറ്റ - 676 126.


Phone: 0483 2760570, 9447256995
E-Mail: mahashylan@gmail.com




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.