പുഴ.കോം > പുഴ മാഗസിന്‍ > കവിത > കൃതി

മുല്ലയും തത്തയും

അഭിപ്രായം എഴുതുക
ഇ-മെയില്‍ ചെയ്യുക
പ്രിന്റ് ചെയ്യുക
രാജു കാഞ്ഞിരങ്ങാട്‌

മുറ്റത്തൊരു മുല്ല പൂവിട്ടു

മുത്താരംയെന്നപോൽ പൂവിട്ടു

അമ്മതൻ ഒക്കത്ത്‌ കുഞ്ഞുപോലെ

ചെടിയുടെ ഒക്കത്ത്‌ കുഞ്ഞുപൂവ്‌

പച്ചയുടുപ്പിട്ട തത്തപ്പെണ്ണ്‌

ചുണ്ടിൽ ചെഞ്ചായവും പൂശിവന്നു

ചെമ്പകകൊമ്പിൽ കുണുങ്ങികൊണ്ട്‌

ചന്തത്തിലാടി രസിച്ചുകൊണ്ട്‌

പൂന്തേനൊലിക്കുന്ന-

പിഞ്ചിളം പൂവിന്റെ

ചുണ്ടിലൊരുമ്മ കൊടുത്തിടുന്നു

കുട്ടിത്തം മാറാതത്തപ്പെണ്ണ്‌

കട്ടുതിന്നും പൂന്തേൻ കാറ്റുകണ്ടു

കളിയാക്കി കാറ്റുകടന്നുപോയി

കൊതിയൂറിതത്ത കുണുങ്ങിനിന്നു

കൊച്ചരീ പല്ലൊന്ന്‌ കാട്ടിപൂവ്‌

പുഞ്ചിരിതൂകിവിളിച്ചിടുന്നു

പഞ്ചാരതത്തെ

പനന്തത്തെ നീ

പാടുമോ പുഞ്ച-

വയൽപാട്ടൊന്ന്‌

രാജു കാഞ്ഞിരങ്ങാട്‌

ചെനയന്നൂർ, കാഞ്ഞിരങ്ങാട്‌ പി.ഒ., കരിമ്പം വഴി, തളിപ്പറമ്പ-670142, കണ്ണൂർ


Phone: 9495458138




Puzha Magazine| Non-Resident Keralite| Puzha Kids| Folk Arts and Culture| Classics| Astrology| Obituaries| Matrimonial| Classifieds| Business Links| Audio Station| Responses| Your Articles| Malayalam Mail| Archives| Downloads
Disclaimer and Legal Notice

Copyright  1999-2007 Puzha.com
All rights reserved.